ജയിലില്‍ പോകാന്‍ തയാറുള്ളവരാണ് പാര്‍ട്ടി ഭാരവാഹികളാകേണ്ടത്: എ.കെ ആന്റണി
താമരശേരി: ജയിലില്‍ പോകാനും സമരം ചെയ്യാനും തയാറുള്ളവര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഭാരവാഹികള്‍ ആയാല്‍മതിയെന്ന് കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതിയംഗം എ.കെ ആന്റണി. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് നല്കിയ വാക്കുപാലിക്കണമെന്നും റബര്‍വില 200 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതുപ്പാടി കാക്കവയലില്‍ നടന്ന കോണ്‍ഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബിജു താന്നിക്കാകുഴി അധ്യക്ഷനായി.
കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്, എം.പിമാരായ എം.ഐ ഷാനവാസ്, എം.കെ രാഘവന് എന്നിവര്‍ മുഖ്യതിഥികളായിരുന്നു.
ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് അനുസ്മരണ പ്രഭാഷണം നടത്തി.
കെ.പി.സി.സി ജന. സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്, കെ.പി അനില്‍കുമാര്‍, സെക്രട്ടറി പ്രവീണ്‍കുമാര്‍, കെ.സി അബു, വി.ഡി ജോസഫ്, അന്നമ്മ മാത്യു, അബ്ദുറഹിമാന് എടക്കുനി, ആയിശക്കുട്ടി സുല്‍ത്താന്‍ സംസാരിച്ചു.
സൈമണ്‍ ജോര്‍ജ് സ്വാഗതവും റോയി വെള്ളില്ലാത്തടത്തില് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."