മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കും: എ.കെ ആന്റണി
കോഴിക്കോട്: രാജ്യത്തു മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും വെല്ലുവിളി നേരിടുകയാണെന്നും അവ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് ദേശീയതലത്തില്‍ നേതൃത്വം നല്‍കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി.
പുതിയങ്ങാടി ജവഹര്‍ലാല്‍ നെഹ്‌റു സ്മാരക മന്ദിരത്തിന്റെയും കെ. സാദിരിക്കോയ സ്മാരക ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ കള്ളികളിലാക്കി വേര്‍തിരിച്ചിരിക്കുകയാണ്. മതനിരപേക്ഷതയ്ക്കു നേരെയാണ് ഏറ്റവും വലിയ അക്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എടക്കാട് മണ്ഡലം കോണ്‍ഗ്രസ് ഓഫിസ് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.
എം.കെ രാഘവന്‍ എം.പി ഫോട്ടോ അനാച്ഛാദനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് ധനസഹായ വിതരണം നടത്തി. മണ്ഡലം പ്രസിഡന്റ് ടി.കെ മഹീന്ദ്രകുമാര്‍ അധ്യക്ഷനായി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍, നിര്‍വാഹക സമിതി അംഗങ്ങളായ കെ. രാമചന്ദ്രന്‍, കെ.പി ബാബു, പി. മൊയ്തീന്‍, ഡി.സി.സി മുന്‍ പ്രസിഡന്റ് കെ.സി അബു, എ.ഐ.സി.സി അംഗം പി.വി ഗംഗാധരന്‍, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ. എം. രാജന്‍, ഡി.സി.സി ഭാരവാഹികളായ കളരിയില്‍ രാധാകൃഷ്ണന്‍, ദിനേശ് പെരുമണ്ണ സംസാരിച്ചു.
അഡ്വ. പി.എം നിയാസ് സ്വാഗതവും കെ. ഇബ്രാഹിംകുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."