മുക്കത്തെ മയക്കുമരുന്ന് വേട്ട: പ്രതികള്‍ റിമാന്‍ഡില്‍
മുക്കം: മാരകമായ എല്‍.എസ്.ഡി സ്റ്റാമ്പ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുമായി ഏഴുപേരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികള്‍ റിമാന്‍ഡില്‍.
കഴിഞ്ഞ ദിവസമാണ് കുന്ദമംഗലം എക്‌സൈസ് സംഘം രണ്ടു സംഭവങ്ങളിലായി ഏഴു യുവാക്കളെ അറസ്റ്റ് ചെയ്തത്. 220 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുമായി രണ്ടുപേരെയും നൈട്രസ് പാം ഗുളികകളുമായി അഞ്ചുപേരെയുമാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 18നും 21നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. എല്‍.എസ്.ഡി സ്റ്റാമ്പ് സംബന്ധമായി ജില്ലയിലെ ആദ്യത്തെ കേസാണിതെന്ന് അധികൃതര്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യുവാക്കളെ ലക്ഷ്യംവച്ചാണ് മയക്കുമരുന്നുകള്‍ വില്‍പനക്കെത്തിച്ചതെന്നാണ് എക്‌സെസ് സംഘം പറയുന്നത്. കടകളിലും സ്ഥാപനങ്ങളിലും നിരന്തരം പൊലിസ് നിരീക്ഷണത്തിലായതിനാല്‍ ഇപ്പോള്‍ പ്രത്യേകം കാരിയര്‍മാര്‍ വഴിയാണ് ലഹരിവില്‍പന തകൃതിയായി നടക്കുന്നത്. ഇതു പൊലിസിനും വെല്ലുവിളിയാണ്. ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് ലഹരിവില്‍പന സംഘം ആവശ്യക്കാരെ കണ്ടെത്തുന്നത്. ചുരുങ്ങിയ കാലംകൊണ്ട് ധാരാളം പണമുണ്ടാക്കാന്‍ കഴിയുമെന്നതിനാല്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഇതിന്റെ കാരിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങുന്നതും ലഹരി മാഫിയക്ക് കച്ചവടം എളുപ്പമാക്കുന്നു.
കഴിഞ്ഞദിവസം രണ്ടു യുവാക്കളെ 220 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുമായി പൊലിസ് പിടികൂടിയത് ആവശ്യക്കാര്‍ക്ക് വില്‍ക്കുമ്പോഴായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന എക്‌സൈസ് സംഘം കൊടിയത്തൂരില്‍ നിന്നാണ് പിടികൂടിയത്. മയക്കുമരുന്ന് വാങ്ങാനെത്തിയ വിദ്യാര്‍ഥികളായ അഞ്ചുപേരെയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."