HOME
DETAILS
MAL
ഡി.വൈ.എഫ്.ഐയുടെ കൈയേറ്റം ഒഴിപ്പിക്കണം: യൂത്ത് കോണ്‍ഗ്രസ്
backup
August 22 2017 | 00:08 AM
കൊല്ലം: ഡി.വൈ.എഫ്.ഐ അടക്കമുള്ള സി.പി.എം പോഷക സംഘടനകളുടെ കൊല്ലം ടൗണിലെ അനധികൃത കൈയ്യേറ്റങ്ങള്‍ അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സമൂഹത്തിന് മാതൃകയാവേണ്ട യുവജനസംഘടന ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുന്നത് അപമാനകരമാണ്. വേലി തന്നെ വിളവ് തിന്നുകയാണ് ഇവിടെ നടക്കുന്നത്.
കൈയ്യേറ്റ മാഫിയക്കെതിരേ സംസാരിക്കുവാനുള്ള യോഗ്യത ഡി.വൈ.എഫ്.ഐക്ക് നഷ്ടമായി.
ഇക്കാര്യം ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റി പ്രസിഡന്റ് ഷെഫീക് കിളികൊല്ലൂര്‍ ജില്ലാ കലക്ടര്‍ക്കും സിറ്റി പൊലിസ് കമ്മിഷണര്‍ക്കും പരാതി നല്കി.
ഇത്തരത്തിലുള്ള ജില്ലയിലെ മുഴുവന്‍ കൈയ്യേറ്റത്തിനുമെതിരേ നടപടി എടുക്കുവാന്‍ ഹൈക്കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."