മുത്വലാഖ്: വിധി ഭാഗികമായി സ്വാഗതം ചെയ്ത് വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡല്‍ഹി: മുത്വലാഖ് അസാധുവാക്കിയ സുപ്രിം കോടതി വിധിയെ ഭാഗികമായി അഖിലേന്ത്യാ മുസ്്ലിം വ്യക്തിനിയമ ബോര്‍ഡ് സ്വാഗതം ചെയ്തു.
വ്യക്തിനിയമങ്ങളില്‍ ഇടപെടാനാവില്ലെന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അഭിപ്രായം സ്വാഗതാര്‍ഹം ആണെന്നും മുത്വലാഖ് വിഷയത്തില്‍ ഇടപെട്ടപോലെ ഇനി വ്യക്തിനിയമത്തില്‍ കോടതി ഇടപെടരുതെന്നും ബോര്‍ഡ് വക്താവ് മൗലാന ഖാലിദ് റഷീദ് ഫറഞ്ചി വ്യക്തമാക്കി.
മൗലികാവകാശത്തിന്റെ ലംഘനം എന്ന പേരില്‍ വ്യക്തിനിയമത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന നിരീക്ഷണത്തില്‍ ബോര്‍ഡ് സ്ന്തുഷ്ടി പ്രകടിപ്പിച്ചു.
ഇതൊരു നല്ല നീക്കമാണെങ്കിലും ശരീഅത്തില്‍ ഇടപെട്ടുവരുന്നതിന്റെ തുടക്കം ആയിട്ടു ഇതിനെ കാണേണ്ടി വരും.
പുതിയ നിയമം കൊണ്ടുവരുന്നത് മുസ്ലിം പണ്ഡിതരുമായി കൂടിയാലോചിച്ച ശേഷമേ പാടുള്ളൂ. ആറുമാസത്തെക്കു മുത്വലാഖിന് വിലക്ക് ഏര്‍പ്പെടുത്തിയ കോടതി, ഇക്കാലയളവില്‍ ആരെങ്കിലും ഭാര്യയെ മുത്വലാഖിലൂടെ മൊഴിചൊല്ലിയാല്‍ എന്തു ശിക്ഷ നല്‍കും അദ്ദേഹം ചോദിച്ചു.
അതേസമയം മുത്വലാഖ് നേരത്തേ നിരോധിക്കേണ്ടിയിരുന്നു എന്നു അഖിലേന്ത്യാ ശിഈ പണ്ഡിത സഭ നേതാവ് ഹബീബ് ഹൈദര്‍ പറഞ്ഞു.
കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."