ഓണവിപണിയില്‍ വിഷ പപ്പടം പരിശോധന പേരിനുപോലുമില്ല
കൊട്ടാരക്കര (കൊല്ലം): ഓണവിപണിയില്‍ പരിശോധന പേരിനുപോലുമില്ലാതെ വന്നതോടെ, തമിഴ്‌നാട്ടില്‍ നിന്നു വന്‍ തോതില്‍ വിഷ പപ്പടം കേരളത്തിലെത്തിത്തുടങ്ങി. ഇതോടെ സംസ്ഥാനത്തെ പരമ്പരാഗത പപ്പട വ്യവസായവും പ്രതിസന്ധിയിലായി. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന വിഷ പപ്പടം സീസണുകളില്‍ എത്തുന്നത് പതിവാണെന്ന് അറിയാമെങ്കിലും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാനോ പരിശോധന നടത്താനോ ഭക്ഷ്യസുരക്ഷാവിഭാഗം മെനക്കെടാറില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മൈദയ്ക്കും അലക്കുകാരത്തിനുമൊപ്പം മാരകമായ രാസവസ്തുക്കളും ചേര്‍ത്താണ് തമിഴ് നാട്ടില്‍ നിന്നെത്തുന്ന പപ്പടത്തിന്റെ നിര്‍മാണം. മാസങ്ങളോളം കേടുകൂടാതിരിക്കാനാണിങ്ങനെ ചെയ്യുന്നത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, തിരുനെല്‍വേലി, മധുര, പഴനി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കുടില്‍ വ്യവസായമായാണ് ഇവയുടെ നിര്‍മാണം. പപ്പടമുണ്ടാക്കാനുള്ള ചേരുവകള്‍ നിര്‍മാണ സ്ഥലങ്ങളില്‍ എത്തിച്ചുകൊടുക്കുന്നത് വന്‍കിടമാഫിയകളാണ്. ഇത് പിന്നീട് വര്‍ണപേപ്പറുകളില്‍ പൊതിഞ്ഞ് പല പേരുകളിലായി കേരള വിപണിയില്‍ എത്തിക്കുന്നതാണ് രീതി. നാടന്‍ പപ്പടത്തേക്കാള്‍ വിലക്കുറവായതിനാല്‍ ദോഷം മനസിലാക്കാതെ ജനങ്ങള്‍ വാങ്ങുന്നു. കച്ചവടക്കാര്‍ക്ക് കമ്മിഷന്‍ കിട്ടുന്നതിനാല്‍ കടകളില്‍ ഇത്തരം പപ്പടം സുലഭമാണ്.
ബസുകളിലും ചെറുവാഹനങ്ങളിലും അതിര്‍ത്തി ചെക്കുപോസ്റ്റുകള്‍ കടന്നാണ് ഇവ കേരള വിപണിയിലെത്തുന്നത്. വിഷപച്ചക്കറിയേക്കാള്‍ മാരകമായ രാസവസ്തുക്കളാണ് പപ്പട നിര്‍മാണത്തിന് ഉപയോഗിച്ചു വരുന്നതെന്ന് സൂചനയുണ്ട്. കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. വിലക്കുറവില്‍ വിഷ പപ്പടം വന്‍തോതില്‍ കമ്പോളങ്ങളില്‍ വന്നുതുടങ്ങിയതോടെ ഉഴുന്നുപരിപ്പും അരിപ്പൊടിയും പപ്പടക്കാരവും ചേര്‍ത്ത നാടന്‍ പപ്പടത്തിന്റെ വ്യവസായമാണ് പ്രതിസന്ധിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."