സ്‌ക്വാഡുകള്‍ രൂപീകരിച്ചു
കല്‍പ്പറ്റ: ഓണം വിപണിയില്‍ മിതമായ നിരക്കില്‍ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും പൂഴ്ത്തിവെപ്പ് തടയുന്നതിനും ജില്ലയില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.
കലക്ടറേറ്റില്‍ ചേര്‍ന്ന ഓണം- ബക്രീദ് ഓണസമൃദ്ധി-ഓണച്ചന്തകളുടെ വകുപ്പുതല ഏകോപനത്തിനായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പൊതുവിപണികളിലും കടകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം. ഇത് ഉറപ്പാക്കുന്നതിന് കര്‍ശന പരിശോധനകള്‍ നടത്താന്‍ അദ്ദേഹം ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് പ്രത്യേക സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.
സ്‌ക്വാഡുകള്‍ പൊതുവിപണിയിലും റേഷന്‍ കടകളിലും പൊതുവിതരണ സംവിധാനങ്ങളിലും പരിശോധന നടത്തും. യോഗത്തില്‍ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എ മെഹ്‌റബിന്‍, ജില്ലാ സപ്ലൈ ഓഫിസര്‍ കെ.വി പ്രഭാകരന്‍, വകുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."