മലമ്പനി: ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ
കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയിലുളള പുതിയാപ്പ, പയ്യാനക്കല്‍ പ്രദേശങ്ങളില്‍നിന്ന് തുടര്‍ച്ചയായി മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ഈ പ്രദേശങ്ങളില്‍നിന്ന് ഈ മാസം 29 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ആറെണ്ണം തദ്ദേശീയമായി ഉണ്ടായതാണെന്നും ഇത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രസ്തുത പ്രദേശങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ചേരുകയും ആക്ഷന്‍ പ്ലാന്‍ തയാറാക്കുകയും ചെയ്തു. കോര്‍പറേഷന്റെ സഹകരണത്തോടെ പ്രദേശത്ത് ഫോഗിങ് നടത്തുവാനും, തുടര്‍ദിവസങ്ങളില്‍ തിരഞ്ഞെടുത്ത കണ്ടിജന്‍സി ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തനകരും ഗൃഹസന്ദര്‍ശനം, പനി സര്‍വേ, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ നടത്താനും നിര്‍ദേശം നല്‍കി.
അനോഫിലസ് കൊതുകുകളാണ് മലമ്പനി രോഗം പരത്തുന്നത്. ഇടവിട്ടുളള പനി, വിറയല്‍, തലവേദന, ഓക്കാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രക്ത പരിശോധനയിലൂടെയാണ് രോഗ നിര്‍ണയം നടത്തുന്നത്. ഫലപ്രദമായ ചികിത്സ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."