റോഡിലെ കുഴിയില്‍ വാഹനം ചാടി ദേഹത്ത് ചെളിയായി; വിദ്യാര്‍ഥിനി കുഴിയില്‍ ഇറങ്ങിനിന്ന് പ്രതിഷേധിച്ചു
പറവൂര്‍: റോഡിലെ കുഴിയില്‍ ചാടിയ വാഹനം ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചു നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി തിരക്കേറിയ റോഡിലെ കുഴിയില്‍ ഇറങ്ങിനിന്ന് പ്രതിഷേധിച്ചു. പരീക്ഷയ്ക്ക് ഒരുങ്ങി വീട്ടില്‍ നിന്നും ഇറങ്ങിയ കരിമ്പാടം ഡി.ഡി സഭ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ഹില്‍ന റോഡരികെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍, പിറകില്‍ നിന്നും വന്ന വാഹനം വെളളക്കുഴിയില്‍ ചാടി വെള്ളവും ചെളിയും യൂണിഫോമിലും പുസ്തകത്തിലും തെറിച്ചു.
പിറ്റേന്ന് രാവിലെ പതിവ് പോലെ ബസ് സ്റ്റോപ്പിലേക്ക് നടന്നെത്തിയ ഹെല്‍ന കുഴിയില്‍ച്ചാടി വാഹനങ്ങള്‍ പോകുന്നത് അല്‍പനേരം ശ്രദ്ധിച്ച് നിന്ന ശേഷം റോഡിലെ കുഴിയില്‍ ഇറങ്ങി ഇരുകൈകളും വശങ്ങളിലേക്ക് നിവര്‍ത്തി നിലയുറപ്പിച്ചു. ഇത് കണ്ട് നാട്ടുകാരും യാത്രക്കാരും ആദ്യമൊന്നമ്പരന്നു. തുടര്‍ന്ന് ഓടി കുടിയ നാട്ടുകാര്‍ കുട്ടിയെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു.
വടക്കേക്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് അണ്ടിപ്പിള്ളിക്കാവ് കിഴക്ക് സെന്റ് ജോസഫ് കപ്പേളയ്ക്ക് സമീപമായിരുന്നു പ്രതിഷേധം അരങ്ങേറിയത്. അണ്ടിപ്പിള്ളിക്കാവ് വേലിക്കകത്ത് വീട്ടില്‍ പോളിന്റെ മകളാണ് പ്രതിഷേധക്കാരി. അണ്ടിപ്പിള്ളിക്കാവ് ജംങ്ഷന്‍ മുതല്‍ ചേന്ദമംഗലം വഴി പറവൂര്‍ക്ക് പോകുന്ന ഈ റോഡ് മാസങ്ങളായി തകര്‍ന്ന് കിടക്കുകയാണ്.
പൊട്ടിപ്പൊളിഞ്ഞ റോഡ് മെയിന്റന്‍സ് നടത്താന്‍ തയ്യാറാകാത്ത പൊതുമരാമത്ത് വകപ്പിനെതിരെ നാട്ടുകാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."