മദര്‍ തെരേസാ ട്രോഫി: പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ആതുര സേവനരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന തിരുവല്ലാ ബിലീവേഴ്‌സ് ആശുപത്രി ചെയര്‍മാന്‍ ഡോ. കെ.പി. യോഹന്നാനും, പ്രഥമ പ്രവാസി പുരസ്‌കാരം മാന്നാര്‍ സ്വദേശി വി.കെ. രാജശേഖരന്‍പിള്ളക്കുമാണ് നല്‍കുന്നത്. മധ്യതിരുവിതാംകൂറില്‍ തുടക്കം മുതല്‍ ജനങ്ങള്‍ക്ക് പ്രയോജനകരമാം വിധം ആത്മീയതയോടൊപ്പം ആതുരസേവനവും നടത്തി കൊണ്ടിരിക്കുന്ന തിരുവല്ലാ
ബിലീവേഴ്‌സ് ആശുപത്രിയുടെയും മറ്റു സാമൂഹികസേവനങ്ങളും പരിഗണിച്ചും സ്വദേശത്തും വിദേശ രാജ്യങ്ങളിലും മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും പരിഗണിച്ചാണ് രാജശേഖരന്‍പിള്ളയെയും പുരസ്‌കാരത്തിനു അര്‍ഹരാക്കിയതെന്ന് ജനറല്‍ കണ്‍വീനര്‍ ബിജു ടി. ചെറുകോല്‍ അറിയിച്ചു. ഇരുവര്‍ക്കും 10001 രൂപയും പ്രശസ്തിപത്രവും ഒക്ടോബര്‍ ഒന്നിനു പ്രായിക്കരയില്‍ നടക്കുന്ന ജലമേളയുടെ സമാപനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."