സ്‌നേഹവീട് സമര്‍പ്പണം നാളെ
ചെര്‍പ്പുളശേരി: നഗരസഭാ പരിധിയിലെ പതിനൊന്നാം ഡിവിഷന്‍ കരുമാനാം കുര്‍ശ്ശി പ്രദേശത്ത് ഒരു വര്‍ഷം മുമ്പ് അര്‍ബുദ രോഗബാധിതനായി മരണപ്പെട്ട ആലിയത്തൊടി ബക്കറിന്റെ മാതാവും ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിന് സ്വദേശത്തും വിദേശത്തുമുള്ള സ്വമനസുകളുടെയും ജനകീയ കൂട്ടായ്മയുടെയും തീവ്ര ശ്രമത്തിന്റെയും ആത്മാര്‍ഥതയുടെയും ഫലമായി നാലര മാസം കൊണ്ട് ഏകദേശം എട്ടര ലക്ഷം രൂപ ചിലവിട്ട് നിര്‍മിച്ചു നല്‍കുന്ന സേനഹ വീടിന്റെ താക്കോല്‍ദാനം നാളെ വൈകിട്ട് മൂന്നു മണിക്ക് ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹ് നിര്‍വഹിക്കും. പ്രദേശത്തെ സന്നദ്ധ സംഘടനയായ കനിവ് , ഖത്തര്‍, ജിദ്ദ, യു.എ.ഇ രാജ്യങ്ങളിലെ പ്രദേശികൂട്ടായ്മ എന്നിവയുടെ സഹായത്തോടെയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ പങ്കെടുക്കുമെന്ന് ബഷീര്‍ മാസ്റ്റര്‍, സാദിഖ് ഹുസൈന്‍, മുഹമ്മദ് ഇഖ്ബാല്‍, അബ്ദുള്‍ ഖാദര്‍, അബ്ദുള്‍ ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."