മിണാലൂര്‍ പാലം ഉദ്ഘാടനം ഇന്ന്
വടക്കാഞ്ചേരി: നഗരസഭ 40 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച മിണാലൂര്‍ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് നടക്കും. മെഡിക്കല്‍ കോളജ് അത്താണി മങ്ങാട് റോഡില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ പാലം വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷ ശിവപ്രിയ സന്തോഷ് അധ്യക്ഷയാകും. പാല നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയ രാഹുല്‍ കണ്‍സ്ട്രക്ഷന് ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
ദേശമംഗലം : സംസ്ഥാന ആരോഗ്യവകുപ്പിന്റെ പൊതുജന സേവന സംവിധാനം കാര്യക്ഷമമായി കൂടുതല്‍ സൗകര്യങ്ങളോടെ ജനങ്ങളിലേക്ക് എത്തിയ്ക്കുന്നതിന്റെ ഭാഗമായി ദേശമംഗലം പഞ്ചായത്തില്‍ ആധാര്‍ കാര്‍ഡുകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വരും നാളുകളില്‍ ആരോഗ്യ സേവനങ്ങള്‍ മെഡിയ്ക്കല്‍ കോളജുകളിലേയ്ക്കുള്ള റഫറന്‍സ് സര്‍വ്വീസുകള്‍ , പരിശോധനാ ഫലങ്ങളുടെ കൈമാറ്റം, ആരോഗ്യ വകുപ്പിന്റെ മറ്റ് ആനുകൂല്യങ്ങള്‍, വിവിധ പെന്‍ഷനുകള്‍ എന്നിവയെല്ലാം ഈ പദ്ധതി വഴിയാണ് നടപ്പിലാക്കുക. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എം. മഞ്ജുള നിര്‍വ്വഹിച്ചു. മെമ്പര്‍ എം.എസ് ബീന അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."