കലാലയങ്ങളില്‍ ഓണ്‍ലൈന്‍ പരാതിപരിഹാര സംവിധാനം നിര്‍ബന്ധം
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മേധാവിയുടെ ആസ്ഥാനത്തിനു സമീപം ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനത്തിന്റെ അറിയിപ്പ് യു.ജി.സി നിര്‍ബന്ധമാക്കി. നടപടിക്രമങ്ങളും പോര്‍ട്ടലിന്റെ വിവരങ്ങളും അറിയിപ്പില്‍ കൃത്യമായി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
കുട്ടികള്‍ക്കു ബോധവല്‍ക്കരണം നല്‍കാന്‍ പാകത്തില്‍ വൈസ് ചാന്‍സലര്‍, ഡയറക്ടര്‍, ഡീന്‍, പ്രിന്‍സിപ്പല്‍ എന്നിവരുടെ ഓഫിസിനു സമീപം ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇത്തരം സംവിധാനം കുട്ടികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍മാര്‍ക്കാണ്. സര്‍വകലാശാലകളില്‍ ഈ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അവയ്ക്കു കീഴിലുള്ള കലാലയങ്ങളില്‍ നിന്നുയരുന്ന പരാതികളിലെടുത്ത തീരുമാനങ്ങള്‍ വ്യക്തമാക്കുകയും വേണം.
2014ലാണ് യു.ജി.സി. സ്റ്റുഡന്റ്‌സ് ഗ്രീവന്‍സ് റിഡ്രസല്‍ പോര്‍ട്ടല്‍ തുടങ്ങിയത്. കാര്യമായ വിധത്തില്‍ പ്രവര്‍ത്തിക്കാത്ത സംവിധാനം രോഹിത് വെമുല കേസിനെ തുടര്‍ന്നാണ് കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത്.
www.ugc.ac.ingrievance എന്നതാണ് പോര്‍ട്ടല്‍ വിലാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."