തൊഴിലുറപ്പ് പദ്ധതി: ബോണസിന് അര്‍ഹത നേടി 1,13,187 കുടുംബങ്ങള്‍
കൊണ്ടോട്ടി: സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ 100 തൊഴില്‍ദിനം പൂര്‍ത്തിയാക്കി 1, 13,187 കുടുംബങ്ങള്‍. ഇവര്‍ക്ക് ഓണം ബോണസായി 1,000 രൂപ ലഭിക്കും.
തിരുവനന്തപുരം ജില്ലയിലാണ് ബോണസിന് അര്‍ഹത നേടിയ കൂടുതല്‍ കുടുംബങ്ങളുള്ളത് (20,882). കുറവ് കോട്ടയത്താണ് (1,883).
രണ്ടാം സ്ഥാനത്തുള്ള ആലപ്പുഴ ജില്ലയില്‍ നിന്ന് 12,843 പേരാണ് ബോണസിന് അര്‍ഹത നേടിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലോക്ക് പഞ്ചായത്തുകളുള്ള മലപ്പുറം ജില്ലയിലെ 15 ബ്ലോക്കില്‍ നിന്നായി 6,716 കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം കൈപ്പറ്റാനാവുക.
കൊല്ലം- 10,694, തൃശൂര്‍- 10,360, പാലക്കാട്-10,359 , കാസര്‍കോട്-7129, എറണാകുളം-6277, ഇടുക്കി- 5576, കോഴിക്കോട്- 7,345, വയനാട്- 7,395, കണ്ണൂര്‍- 2,610, പത്തനംതിട്ട- 3118 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ബോണസിന് അര്‍ഹത നേടിയ ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ളത് (4,741). തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (4224), പെരുംകടവിള (3787) ബ്ലോക്കുകളാണ് തൊട്ടുപിന്നിലുള്ളത്. 50 പേര്‍ക്ക് മാത്രം അവസരം കൈവന്ന കോഴിക്കോട് ജില്ലയിലെ തൂണേരി ബ്ലോക്കാണ് ഏറ്റവും പിറകിലുള്ളത്. കോട്ടയം ജില്ലയിലെ വാഴൂര്‍ (69), മടപ്പള്ളി (87), കണ്ണൂരിലെ കല്ല്യാശ്ശേരി (83), കോഴിക്കോട്ടെ തോടന്നൂര്‍ (73), പത്തനംതിട്ടയിലെ കോയിപ്രം (67), മല്ലപ്പള്ളി (73), പന്തളം (72) ബ്ലോക്കുകളാണ് ഏറ്റവും പിറകിലുള്ളത്. തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ഉത്സവബത്ത അനുവദിക്കണമെന്നത് എം.ജി.എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് യൂനിയന്റെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."