ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടന ചോര്‍ത്തിയെന്നു വിക്കിലീക്‌സ്
ന്യൂഡല്‍ഹി: അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നു വെളിപ്പെടുത്തല്‍. വിക്കിലീക്‌സ് ആണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിക്കീലീക്‌സ് പ്രസിദ്ധീകരിച്ചത്.
ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും നല്‍കാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ആണ് ആധാര്‍. വ്യക്തികളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയില്‍ ശേഖരിക്കുന്നു. ഇതു വഴി വ്യക്തികളുടെ സാമ്പത്തിക ഇടപാടുകളും നിരീക്ഷിക്കാനാകും. ഇതാണ് ഇപ്പോള്‍ അമേരിക്കന്‍ ചാരസംഘടന ചോര്‍ത്തിയെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന സംഭവം യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ നിഷേധിച്ചു.
Have CIA spies already stolen #India's national ID card database? #aadhaar #biometric https://t.co/zqJmkaoiw8 #modi
— WikiLeaks (@wikileaks) August 25, 2017
വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്ന സിഐഎ പദ്ധതിയായ എക്‌സ്പ്രസ് ലൈന്‍ ആണ് വിക്കിലീക്‌സ് പുറത്തുവിട്ടത്. ആദ്യ ഘട്ടത്തില്‍ ആധാര്‍ നല്‍കുന്നതില്‍ പങ്കാളിയായിരുന്ന യു.എസിലെ ക്രോസ് മാച്ച് ടെക്‌നോളജീസിലൂടെയാണ് സി.ഐ.എ. വിവരങ്ങള്‍ ചോര്‍ത്തുന്നത്. ബയോമെട്രിക് സോഫ്റ്റ്‌വെയര്‍ രംഗത്തെ പ്രമുഖ യുഎസ് കമ്പനിയാണ് ക്രോസ് മാച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."