മിഠായിത്തെരുവിന്റെ നവീകരിച്ച ഭാഗം തുറന്നു
കോഴിക്കോട്: നഗരഹൃദയമായ മിഠായിത്തെരുവിന്റെ നവീകരിച്ച ഭാഗം പൊതുജനങ്ങള്‍ക്കായി തുറന്നു. വടക്ക് എസ്.കെ പൊറ്റെക്കാട്ടിന്റെ പ്രതിമ നില്‍ക്കുന്ന ഭാഗത്തു നിന്ന് ആരംഭിച്ച് നേര്‍ രേഖയില്‍ തെക്കേ അറ്റമായ മേലെ പാളയം ജങ്ഷന്‍ വരെ 400 മീറ്റര്‍ നീളത്തിലാണ് വികസനം ഏറെക്കുറെ പൂര്‍ത്തിയാക്കി റോഡ് തുറന്നിരിക്കുന്നത്. മാസങ്ങളായി ഇവിടെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഏറെ ബുദ്ധിമുട്ടിന് ഇടയാക്കിയിരുന്നു.
നവീകരിച്ച ഭാഗം ബലിപെരുന്നാളും ഓണവും പ്രമാണിച്ചാണ് തിരക്കുപിടിച്ച് തുറന്നിരിക്കുന്നത്. എന്നാല്‍ ഇവിടെ ഫുട്പാത്ത് ഗ്രാനൈറ്റ് പാകി മനോഹരമാക്കല്‍, വൈദ്യുത-ടെലിഫോണ്‍ കേബിളുകള്‍ മാറ്റി സ്ഥാപിക്കള്‍ തുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ഇനിയും കാത്തിരിക്കണം. പദ്ധതിക്കായി 36.5 കോടി രൂപയാണ് ചെലഴിക്കുന്നത്. എട്ട് ഘട്ടങ്ങളായാണ് പ്രവൃത്തി ആസൂത്രണം ചെയ്തിരിക്കുന്നത്. ഓണം കഴിഞ്ഞ് സെപ്തറ്റംബര്‍ ഏഴിന് നിര്‍മാണ ജോലികള്‍ പുനരാരംഭിക്കും.
വൈദ്യുതി തൂണുകള്‍ ഇപ്പോഴും റോഡിന്റെ മധ്യത്തിലാണ്. നവീകരണ പ്രവൃത്തിയുടെ ഭാഗമായി നാലു കോടി രൂപ മുടക്കിയാണ് ഒന്നര മാസം മുന്‍പ് കല്ലുകള്‍ പാകുന്ന പ്രവൃത്തിക്ക് തുടക്കമിട്ടത്. പ്രത്യേക തരം വീതി കുറഞ്ഞ കരിങ്കല്ലുകളാണ് ഇളകിപ്പോകാത്ത വിധം ആഴത്തില്‍ പാകിയിരിക്കുന്നത്. മിഠായിത്തെരുവില്‍ ഓടകളുടെ പ്രവൃത്തികളും കല്ലുപാകി റോഡ് മനോഹരമാക്കുന്ന പ്രവൃത്തിയുമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇതിന്റെ തെക്കേയറ്റത്ത് മേലെ പാളയം ജങ്ഷനോട് ചേര്‍ന്ന് ഏതാനും മീറ്റര്‍കൂടി കല്ല് പാകാനുണ്ടണ്ട്. തെക്കേയറ്റത്തും പ്രവൃ ത്തി ബാക്കിയുണ്ട്. മിഠായിത്തെരുവ് വികസനം പൂര്‍ണമാവാന്‍ മാസങ്ങള്‍ വേണ്ടണ്ടിവരുമെങ്കിലും ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സഞ്ചരിക്കുന്ന ഭാഗമാണ് ഇപ്പോള്‍ മുഖം മിനുക്കി തുറക്കുന്നത്.
അല്‍പം ചില പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാക്കാന്‍ ഉണ്ടെണ്ടങ്കിലും ഇന്നലത്തോടെ ഇവ തീരുമെന്ന് നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇനിയും ഒരുപാട് ജോലികള്‍ ബാക്കിയുണ്ടെണ്ടന്ന് ഇവിടം സന്ദര്‍ശിച്ചാല്‍ ബോധ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."