മുസ്്ലിം ലീഗ് സംരക്ഷണപോരാട്ടം ഇന്ന് കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: ആര്.എസ്.എസിന്റെ ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെയും, സംഘ്പരിവാര്‍ അക്രമങ്ങള്‍ക്ക് ചൂട്ട് പിടിക്കുന്ന സംസ്ഥാന പൊലിസിന്റെ നിലപാടിനെതിരേയും മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് സംരക്ഷണ പോരാട്ടം നടക്കും.
വൈകിട്ട് മൂന്നിന് കല്‍പ്പറ്റ വിജയ പമ്പിന് സമീപം നടക്കുന്ന പരിപാടിയില്‍ മുസ്്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായന്‍ ഹാജി, മുന്‍ എം.എല്‍.എ അബ്ദുറഹിമാന് രണ്ടത്താണി തുടങ്ങിയവര്‍ പങ്കെടുക്കും. സംഘ്പരിവാറിന്റെ ആജ്ഞാനുവര്‍ത്തികളായി അധ:പതിച്ച പൊലിസിന്റെ നയം തിരുത്തുന്നത് വരേ പോരാട്ടം തുടരുമെന്നും രാജ്യം അതിനിര്‍ണായക സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തില്‍ മതേതര ജനാധിപത്യസംരക്ഷണത്തിന് മുന്നിട്ടിറങ്ങേണ്ടത് മുഴുവന്‍ പ്രവര്‍ത്തകരുടെയും ബാധ്യതയാണെന്നും ഇന്ന് നടക്കുന്ന സംരക്ഷണപോരാട്ടം വന്‍വിജയമാക്കാന്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്നും ജില്ലാ ലീഗ് പ്രസിഡന്റ് പി.പി.എ കരീം ജന. സെക്രട്ടറി കെ.കെ അഹമ്മദ്ഹാജി എന്നിവര്‍ അഭ്യര്‍ഥിച്ചു.
പോരാട്ടം വിജയിപ്പിക്കും: പ്രവാസി ലീഗ്
കല്‍പ്പറ്റ: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംരക്ഷണ പോരാട്ടം വിജയിപ്പിക്കാന്‍ പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ആര്.എസ്.എസിന്റെ ആള്‍കൂട്ട അക്രമങ്ങള്‍ക്ക് എതിരെയും സംഘ്പരിവാര്‍ അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന പൊലിസിന്റെ നിലപാടിനെതിരെയും നടക്കുന്ന പരിപാടി വിജയിപ്പിക്കാന്‍ ജില്ലയിലെ മുഴുവന്‍ പ്രവാസി ലീഗ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ജില്ലാ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
ഭാരവാഹികളുടെ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ നൂറുദ്ദീന്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മടക്കിമല, എകരത്ത് മൊയ്തു ഹാജി, സി.കെ മായന്‍ ഹാജി, എന്‍.പി ശംസുദ്ദീന്‍, കുഞ്ഞബ്ദുല്ല, പി.വി.എസ് മൂസ, സിദ്ദീഖ് പിണങ്ങോട് കുഞ്ഞിപ്പ കണ്ണിയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."