താമരശേരി ബൈപ്പാസ് നടപടികള്‍ ത്വരിതപ്പെടുത്തണം: വി.എം ഉമ്മര്‍മാസ്റ്റര്‍
താമരശേരി: താമരശേരി ടൗണ്‍, ചുങ്കം ഭാഗത്തെ ഗതാഗതക്കുരുക്കിന് അറുതി വരുത്താന്‍ താമരശേരി ബൈപ്പാസ് യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ജില്ലാ ലീഗ് വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ വി.എം ഉമ്മര്‍മാസ്റ്റര്‍ ആവശ്യപ്പെട്ടു. ചുങ്കം ടൗണ്‍ മുസ്്‌ലിംലീഗ് കമ്മിറ്റി നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുങ്കത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ ഒന്നിലധികം സബ്മിഷന്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് താമരശ്ശേരി ബൈപ്പാസ് നടപടികള്‍ ആരംഭിച്ചത്.
ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുതവണ ബജറ്റില്‍ പണം വകയിരുത്തി. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി വിശദമായ പഠനം നടത്തി അലൈന്‍മെന്റ് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചതാണ്. അതിന് ശേഷം തെരഞ്ഞെടുപ്പ് നടക്കുകയും ഭരണം മാറുകയും ചെയ്തു. സര്‍ക്കാര്‍ മാറിയതോടെ പിന്നീട് യാതൊരു പ്രവര്‍ത്തനങ്ങളും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല. താമരശേരി ബൈപ്പാസുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം. പുതിയ സര്‍ക്കാര്‍ വന്ന് ഒന്നേകാല്‍ വര്‍ഷം കഴിഞ്ഞിട്ടും വിഷയത്തില്‍ ഇടപെട്ടില്ലെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് മുസ്‌ലിംലീഗ് നേതൃത്വം നല്‍കും. മുസ്്‌ലിം ലീഗിന് ഇക്കാര്യത്തില്‍ രാഷ്ട്രീയ അജണ്ടകളില്ലെന്നും സാധാരണക്കാരായ ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയെന്ന ഉത്തരവാദിത്വമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എടവലം ഹുസൈന്‍ ഹാജി അധ്യക്ഷനായി. പി.എസ് മുഹമ്മദലി, കെ.എം അഷ്‌റഫ് മാസ്റ്റര്‍, എന്‍.പി റസാഖ് മാസ്റ്റര്‍, എ.കെ കൗസര്‍, പി.ടി മുഹമ്മദ് ബാപ്പു, പി.മൂസ, അഷ്‌റഫ് കോരങ്ങാട്, എം.സുല്‍ഫീക്കര്‍, പി.പി ഗഫൂര്‍, ഷംസീര്‍ എടവലം, പി.സി നാസര്‍, ലത്തീഫ് തച്ചംപൊയില്‍, എം.ടി അയ്യൂബ്ഖാന്‍ സംസാരിച്ചു.
കെ.കെ റഫീഖ് സ്വാഗതവും പി.ടി മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു. ധര്‍ണക്ക് കെ.സി കമ്മുക്കുട്ടി, എടക്കണ്ടി റഹീം, നിയാസ് ഇല്ലിപ്പറമ്പില്‍, കെ.കെ ബഷീര്‍, സി.കെ അഫ്‌സല്‍, പി.ടി ബഷീര്‍, കുഞ്ഞിമാസ്റ്റര്‍, സുഹൈര്‍ ചുങ്കം നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."