ജഗ്ദീപ് സിങ്; കോളിളക്കത്തിലും കുലുങ്ങാത്ത ന്യായാധിപന്
ചണ്ഡിഗഡ്: ഗുര്‍മിത് റാം റഹിമിനെ മാനഭംഗ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളും ജനങ്ങളും വിധി പറഞ്ഞ ജഡ്ജിയെ തിരക്കിയിരുന്നു. ഇത്രയധികം അനുയായികളുള്ള ആള്‍ദൈവത്തിനെതിരേ ശിക്ഷ വിധിച്ചത് സിബി.ഐയുടെ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് ആണ്. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം സി.ബി.ഐ സ്പെഷല്‍ ജഡ്ജിയായി ചുമതലയേറ്റത്.
15 വര്‍ഷമായി തുടരുന്ന കേസാണ് ജഗ്ദീപ് സിങ് വെള്ളിയാഴ്ച തീര്‍പ്പാക്കിയത്. ഈ വിധിയോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ജഗ്ദീപിനെ സംബന്ധിച്ച് സഹപ്രവര്‍ത്തകര്‍ക്കും മികച്ച അഭിപ്രായമാണുള്ളത്. കര്‍ക്കശക്കാരനും ഒത്തു തീര്‍പ്പുകള്‍ക്ക് വഴങ്ങാത്തയാളുമാണ് ജഗ്ദീപ്. ലളിത ജീവിതം നയിക്കാനാണ് ജഗ്ദീപ് സിങ്ങിന് ഇഷ്ടം. പ്രശസ്തിയില്‍ യാതൊരു താല്പര്യവുമില്ലാത്ത വ്യക്തിയാണ് സിങ്ങെന്ന് കൂടെ ജോലി ചെയ്യുന്ന അഭിഭാഷകന് പറഞ്ഞു.
ജഗ്ദീപ് സിങ് പഞ്ചാബ് യൂനിവേഴ്സിറ്റിയില്‍ നിന്ന് രണ്ടായിരത്തിലാണ് നിയമ ബിരുദം നേടുന്നത്. വിദ്യാര്‍ഥിയായിരിക്കുമ്പോഴേ കഠിനാധ്വാനിയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഗുര്‍മീത് റാം റഹിമിന്റെ കേസില്‍ വിധി പറഞ്ഞതിനെ തുടര്‍ന്ന് ജഡ്ജിക്ക് നേരെ പലരും ഭീഷണി മുഴക്കിയിട്ടുണ്ട്. ജഡ്ജിക്ക് സുരക്ഷ ഒരുക്കണമെന്ന് കേന്ദ്രം ഇന്നലെ ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."