ബക്കിങ്ഹാം കൊട്ടാരത്തിനു നേരെ ഭീകരാക്രമണ ശ്രമം; ഒരാള്‍ അറസ്റ്റില്‍
ലണ്ടന്‍: ബ്രിട്ടന്‍ തലസ്ഥാനമായ ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിനു നേരെ ഭീകരാക്രമണ ശ്രമം. കൊട്ടാരത്തിനു പുറത്തുള്ള പൊലിസുകാര്‍ക്കു നേരെ കാറിടിച്ചു കയറ്റാനാണ് ശ്രമം നടന്നത്. മൂന്നു പൊലിസുകാര്‍ക്ക് പരുക്കേറ്റു. നീല നിറത്തിലുള്ള ടൊയോട്ട കാറാണ് അപകടം വരുത്തിയത്. വെള്ളിയാഴ്ച രാത്രി പൊലിസ് വാഹനത്തിനു നേരേ ഇടിച്ചുകയറ്റാന്‍ ശ്രമിക്കവെ പൊലിസ് ഇടപെട്ട് വാഹനം നിര്‍ത്തിച്ചുവെന്ന് മെട്രോപൊളിറ്റിന്‍ പൊലിസ് കമാന്‍ഡര്‍ ഡീന്‍ ഹൈഡന്‍ പറഞ്ഞു. മാള്‍ റൗണ്ട് എബൗട്ടിനു സമീപം അക്രമിയുടെ കാര്‍ പൊലിസ് വാഹനം തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.
പ്രതികള്‍ നാല് അടി നീളമുള്ള വാള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ചുവെന്നും പൊലിസ് പറഞ്ഞു. സംഭവം ഭീകരാക്രമണമാണെന്നും രാജ്യം ഒറ്റക്കെട്ടാണെന്നും ലണ്ടന്‍ മേയര്‍ സ്വാദിഖ് ഖാന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രിതന്നെ 26കാരനായ യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ലൂടണ്‍ മേഖലയിലാണ് പ്രതി താമസിക്കുന്നത്. ആക്രമണം തടഞ്ഞ പൊലിസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാമേ പറഞ്ഞു. പൊലിസിന്റെ പ്രവര്‍ത്തന മികവാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്നും അവര്‍ ട്വീറ്റ് ചെയ്തു.
സംഭവത്തെ തുടര്‍ന്ന് ബക്കിങ്ഹാം കൊട്ടാരത്തിലേക്കുള്ള പ്രവേശനം താല്‍കാലികമായി അടച്ചു. പ്രതിയെ ഭീകരവാദ കുറ്റം ചുമത്തി അറസ്റ്റുചെയ്തതായി മെട്രോപൊളിറ്റിന്‍ പൊലിസ് ഇന്നലെ രാവിലെ അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കവെ രണ്ടു പുരുഷ പൊലിസുകാര്‍ക്ക് നിസാര പരുക്കേറ്റു. പ്രതിക്കും പരുക്കേറ്റു. ഇയാള്‍ക്ക് ലണ്ടന്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം മധ്യലണ്ടനിലെ പൊലിസ് സ്്‌റ്റേഷനിലേക്ക് ചോദ്യംചെയ്യാനായി കൊണ്ടുപോയി. പ്രതിയുടെ കൈയിലുണ്ടായിരുന്ന വാള്‍ കൊട്ടാരം ഗേറ്റിനു സമീപത്തെ നടപ്പാതയില്‍വച്ച് പൊലിസ് കണ്ടെടുത്തു. സംഭവത്തെ കുറിച്ച് ബക്കിങ്ഹാം കൊട്ടാരം പൊലിസ് പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."