HOME
DETAILS

കലാധ്യാപക നിയമനം: ഉത്തരവ് വന്നിട്ടും നടപടിയില്ല

  
backup
August 11 2016 | 18:08 PM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കലാ അധ്യാപകരെ നിയമിക്കണമെന്ന് ഉത്തരവ് വന്നിട്ടും നടപടിയില്ല. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കലാ അധ്യാപകരെ ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നിയമിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടത്. നാടകം, സംഗീതം, നൃത്തം, ചിത്രകല തുടങ്ങിയവ പഠിപ്പിക്കുന്നതിനുള്ള 2193 അധ്യാപകരെയാണ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം അവസാനവും ഈ വര്‍ഷവും നിയമിക്കേണ്ടിയിരുന്നത്. എന്നാല്‍ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുക വഴി സ്‌കൂളുകള്‍ അനാദായകരമാകുകയും അവിടെയുള്ള ആയിരക്കണക്കിന് അധ്യാപകര്‍ തൊഴില്‍രഹിതരാകുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കലാ അധ്യാപക നിയമനവും അനിശ്ചിതത്വത്തിലാകുകയായിരുന്നു.

അതേസമയം, സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസം സംഭവിച്ച് അടുത്തിടെ ഉത്തരവ് വന്ന സാഹചര്യത്തില്‍ കലാ അധ്യാപകരുടെ നിയമനം ഉടന്‍ ഉണ്ടായേക്കില്ലെന്നാണ് ഡി.പി.ഐയില്‍ നിന്ന് ഉദ്യോഗാര്‍ഥികള്‍ക്കു ലഭിച്ച വിവരം. എന്നാല്‍ കലാ അധ്യാപകരുടെ നിയമനത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക സംരക്ഷിത അധ്യാപകര്‍ക്കുവേണ്ടി വകമാറ്റാനുള്ള നീക്കത്തിന്റെ ഫലമായാണ് ഉത്തരവ് നടപ്പാക്കാത്തതെന്നു സംസ്ഥാന കലാ വിദ്യാര്‍ഥി സമരസമിതി സംസ്ഥാന കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഉത്തരവു നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭം നടത്താനാണ് കലാ ബിരുദ ഉദ്യോഗാര്‍ഥികളുടെ തീരുമാനം. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ വിവിധ കലാമേഖലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ കലാപരിശീലനവും ധര്‍ണയും ഡി.പി.ഐ ഓഫിസിലേക്കുള്ള മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. സംവിധായകന്‍ ശ്യാമപ്രസാദ്, നടന്‍ പ്രേംകുമാര്‍, ഡോ. ഓമനക്കുട്ടി, സൂര്യ കൃഷ്ണമൂര്‍ത്തി, ആര്‍. പാര്‍ഥസാരഥി വര്‍മ തുടങ്ങിയ പ്രമുഖര്‍ സമരത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ അധ്യയനവര്‍ഷം കലാപഠനം സ്‌കൂളുകളില്‍ ഔപചാരികമായി ആരംഭിച്ചപ്പോള്‍ നിലവില്‍ ഇതരവിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെത്തന്നെ കലാധ്യാപകരായി നിയമിക്കുനായിരുന്നു നീക്കം. എന്നാല്‍ സമരങ്ങളെ തുടര്‍ന്ന് കലാബിരുദധാരികളെ തന്നെ ഈ വര്‍ഷം അധ്യാപകരായി നിയമിക്കണമെന്ന് പൊതുവിദ്യാഭ്യസവകുപ്പിനോട് സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു.

വര്‍ക്ക് എജ്യുക്കേഷന്‍, ആര്‍ട്ട് എജ്യുക്കേഷന്‍, ഹെല്‍ത്ത് എജ്യുക്കേഷന്‍ എന്നീ വിഭാഗങ്ങളില്‍ 4,065 അധ്യാപകരെ നിയമിക്കണമെന്ന് ഫെബ്രുവരിയിലെ പുതിയ ഉത്തരവില്‍ പറയുന്നുണ്ട്. 987 ഗവണ്‍മെന്റ് എല്‍.പി സ്‌കൂളുകളിലേക്ക് 1825 അധ്യാപകരേയും 838 അധ്യാപകരെ ഗവണ്‍മെന്റ് യു.പി സ്‌കൂളുകളിലും നിയമിക്കണമെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 15169.97 ലക്ഷം രൂപയാണ് 2015-2016 കാലയളവിലേക്ക് എസ്.എസ്.എ പദ്ധതിയിലൂടെ അനുവദിച്ചത്. ഇതിനുപുറമെ കലാഅധ്യാപകര്‍ക്ക് 2015-2016 കാലയളവില്‍ 18,150 രൂപ ശമ്പളവും നിര്‍ദേശിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഉത്തരവുപ്രകാരം ഒരു അധ്യാപകനെപോലും നിയമിച്ചില്ല. അതേസമയം, 2016-2017 കാലയളവിലേക്ക് 2514 സ്‌പെഷലിസ്റ്റ് പാര്‍ട്ട് ടൈം അധ്യാപകരെ കലാമേഖലയില്‍ നിയമിക്കണമെന്നും എസ്.എസ്.എ സംസ്ഥാന പ്രൊജക്ട് ഡയറക്ടറുടെ ചുമതല കൂടിയുള്ള ഡി.പി.ഐക്ക് അയച്ച ഉത്തരവില്‍ പറയുന്നു. പി.എസ്.സി വഴിയോ, എംപ്ലോയ്‌മെന്റ് വഴിയോ ഉടന്‍ നിയമനങ്ങള്‍ ഡി.പി.ഐ നടത്തണമെന്നും എം.എച്ച്.ആര്‍.ഡി നിര്‍ദേശപ്രകാരമുള്ള ശമ്പളം അദ്ധ്യാപകര്‍ക്കു നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.

2010 മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ കല,കായികം, പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളില്‍ അധ്യാപകരെ നിയമിച്ചിട്ടില്ല. എന്നിട്ടും 2010 മുതല്‍ 2016 വരെയുള്ള കാലയളവില്‍ മൂന്ന് തവണ എസ്.എസ്.എയില്‍ നിന്നും അനുവദിച്ച തുക വകമാറ്റി ചിലവഴിച്ചെന്ന് വിവരാവകാശ രേഖയില്‍ പറയുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നെതന്യാഹു ഞങ്ങളെ അവഗണിച്ചു' ബന്ദിയുടെ പുതിയ വീഡിയോ പുറത്തു വിട്ട് ഹമാസ്

International
  •  11 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പേര് പുറത്ത് വിടണം; പ്രതിപക്ഷ നേതാവ്

Kerala
  •  11 days ago
No Image

ശംസി ഷാഹി മസ്ജിദ് നിര്‍മിച്ചതും ക്ഷേത്രം പൊളിച്ചെന്ന്; രാജ്യത്തെ ഏറ്റവും പഴക്കമുള്ള മറ്റൊരു പള്ളിയില്‍ കൂടി സംഘ് പരിവാര്‍ അവകാശ വാദം

National
  •  11 days ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

Kerala
  •  11 days ago
No Image

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

National
  •  11 days ago
No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  11 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  11 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  11 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  11 days ago