HOME
DETAILS

അകക്കണ്ണില്‍ ആസ്വദിക്കാം ഈ പൂന്തോപ്പ്...

  
backup
August 11 2016 | 18:08 PM

%e0%b4%85%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

തേഞ്ഞിപ്പലം: കാഴ്ചയില്ലാത്തവര്‍ക്ക് ഇലകളും പൂക്കളും കായ്കളും പഴങ്ങളും തൊട്ടും മണത്തും അറിയുന്നതിനായുള്ള ഇന്ത്യയിലെ ആദ്യത്തെ പൂന്തോപ്പ ് 'ടച്ച് ആന്റ് ഫീല്‍ ഗാര്‍ഡന്‍ ഫോര്‍ വിഷ്വലി ഇംപയേര്‍ഡ്' കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്തു.

കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടിയുള്ള പൂന്തോപ്പ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സ്വന്തം കണ്ണുകള്‍ മൂടിയാണ് ഉദ്ഘാടകനായ നിയമസഭാ സ്പീക്കറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തത്. ലോകത്തിന്റെ മനോഹരമായ കാഴ്ചകളത്രയും നഷ്ടമായവര്‍ അനുഭവിക്കുന്ന അതേ രീതിയില്‍, തൊട്ടും മണത്തും, വിവരങ്ങള്‍ കേട്ടും അനുഭവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ രീതിയില്‍ ഉദ്ഘാടനം നടത്തിയത്. വിശ്ഷ്ടാതിഥികള്‍ക്കൊപ്പം കോഴിക്കോട് കൊളത്തറ വികലാംഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കാഴ്ചയില്ലാത്ത വിദ്യാര്‍ഥികളും, സര്‍വകലാശാലയിലെ കാഴ്ചയില്ലാത്ത ജീവനക്കാരും ഈ അപൂര്‍വമായ ചടങ്ങിന്റെ സാന്നിധ്യമായി. തൊട്ടും മണത്തും അറിയുന്നതിനു പുറമെ റെക്കോര്‍ഡ് ചെയ്ത വിവരണങ്ങളിലൂടെയും അറിയാനുള്ള സൗകര്യവും ഇവിടെയുണ്ട്.

വിവരങ്ങള്‍ ലഭിക്കുകയെന്നത് തീര്‍ത്തും അനായാസമായിക്കഴിഞ്ഞ ആധുനിക ലോകത്ത് വിവരങ്ങളെ ക്രിയാത്മകമായ ഉള്‍ക്കാഴ്ചകളാക്കി മാറ്റി സര്‍ഗാത്മകതയ്ക്ക് ഊര്‍ജംപകരുന്ന പ്രക്രിയയാണ് സര്‍വകലാശാലകള്‍ ലക്ഷ്യമാക്കേണ്ടതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

പരിസ്ഥിതി ഓഡിറ്റ്, ജനറല്‍ ഓഡിറ്റ് എന്നിവയുടെ റിപ്പോര്‍ട്ടുകളുടെ പ്രകാശനവും സ്പീക്കര്‍ നിര്‍വഹിച്ചു. പരിസ്ഥിതി റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ ഡോ. കെ.മുഹമ്മദ് ബഷീറും ജനറല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എയും ഏറ്റുവാങ്ങി.

ഉണങ്ങിയ വിത്തുകളും പഴങ്ങളും ഉള്‍പ്പെടുന്ന കാര്‍പോളജി വിഭാഗത്തിന്റെ ഉദ്ഘാടനം പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ നിര്‍വഹിച്ചു.കൂടുതല്‍ പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ അവ ലഭ്യമാക്കുന്നതിന് പൂര്‍ണ പിന്തുണയും എം.എല്‍.എ വാഗ്ദാനം ചെയ്തു.

ബൊട്ടാണിക്കല്‍ ഗാര്‍ഡനോടനുബന്ധിച്ച് 10 സെന്റ് സ്ഥലത്താണ് ഉദ്യാനം സജ്ജീകരിച്ചിരിക്കുന്നത്. 'ടച്ച് ആന്റ് ഫീല്‍ ഗാര്‍ഡന് 17 ലക്ഷവും കാര്‍പോളജി വിഭാഗത്തിന് എട്ട് ലക്ഷവുമാണ് ചെലവ്. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ഒരു വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നെതന്യാഹു ഞങ്ങളെ അവഗണിച്ചു' ബന്ദിയുടെ പുതിയ വീഡിയോ പുറത്തു വിട്ട് ഹമാസ്

International
  •  11 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പേര് പുറത്ത് വിടണം; പ്രതിപക്ഷ നേതാവ്

Kerala
  •  11 days ago
No Image

ശംസി ഷാഹി മസ്ജിദ് നിര്‍മിച്ചതും ക്ഷേത്രം പൊളിച്ചെന്ന്; രാജ്യത്തെ ഏറ്റവും പഴക്കമുള്ള മറ്റൊരു പള്ളിയില്‍ കൂടി സംഘ് പരിവാര്‍ അവകാശ വാദം

National
  •  11 days ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

Kerala
  •  11 days ago
No Image

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

National
  •  11 days ago
No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  11 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  11 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  11 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  11 days ago