അരങ്ങൊരുങ്ങി; ഓണം കെങ്കേമമാക്കാന്‍ നഗരം
കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ ഓണം വാരാഘോഷം സെപ്റ്റംബര്‍ ഒന്നു മുതല്‍ അഞ്ചു വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കും. അന്തരിച്ച തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ പേരില്‍ കോഴിക്കോട് ബീച്ചിലാണ് മുഖ്യവേദി. ഭട്ട് റോഡ് ബീച്ച്, മാനാഞ്ചിറ, ബി.ഇ.എം സ്‌കൂള്‍, ടൗണ്‍ഹാള്‍, ആര്‍ട്ഗാലറി, കുറ്റിച്ചിറ, ഗുജറാത്തി സ്ട്രീറ്റ്, തളി എന്നിവയാണ് നഗരത്തില്‍ ഒരുങ്ങുന്ന മറ്റ് വേദികള്‍. കൂടാതെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ പെരുവണ്ണാമുഴി, കാപ്പാട്, വടകര, കടലുണ്ടി, തുഷാരഗിരി, വയലട, പയംകുറ്റിമല, എന്നിവിടങ്ങളിലും ആഘോഷ പരിപാടികള്‍ക്ക് വേദിയൊരുങ്ങും. ഒന്നിന് വൈകിട്ട് ആറിന് കോഴിക്കോട് ബീച്ചിലെ പ്രധാന വേദിയില്‍ നടക്കുന്ന ചടങ്ങില്‍ തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് വിജയ് യേശുദാസിന്റെ നേതൃത്വത്തില്‍ സംഗീത സന്ധ്യ അരങ്ങേറും. മൃദുല വാര്യര്‍, അമൃത സുരേഷ് പങ്കെടുക്കും.
വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സുരഭി ലക്ഷ്മി, വിനോദ് കോവൂര്‍ എന്നിവരുടെ ഹാസ്യസദസ്, ഷംന കാസിം, അഫ്‌സല്‍ ടീമിന്റെ മ്യൂസിക് ആന്‍ഡ് ഡാന്‍സ് ഷോ, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ മ്യൂസിക് ബാന്റിന്റെ മ്യൂസിക് ഷോ, ഹരിശ്രീ അശോകനും സംഘവും കോമഡി ഷോ, കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും സംഘവും ഒരുക്കുന്ന ജനറേഷന്‍ മ്യൂസിക് എന്നിവ അരങ്ങേറും.
വാഹനങ്ങള്‍ക്ക് വിവിധ ഇടങ്ങളില്‍ പാര്‍ക്കിങ്ങിന് പ്രത്യേക സൗകര്യമുണ്ടാകും. പരിപാടിക്കു ശേഷം രാത്രി തിരിച്ചു പോകുന്നതിനായി വിവിധ റൂട്ടുകളില്‍ ബസ് സര്‍വിസും ഏര്‍പ്പെടുത്തിയതായി സംഘാടക സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കലക്ടര്‍ യു.വി ജോസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."