ഡി.റ്റി.പി.സിയുടെ ഓണാഘോഷം: സെപ്റ്റംബര്‍ മൂന്ന് മുതല്‍ ആറ് വരെ
പാലക്കാട്: സംസ്ഥാന ടൂറിസം വകുപ്പിന്റേയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റേയും ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ ആറ് വരെ രാപ്പാടി, മലമ്പുഴ ഉദ്യാനം, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവിടങ്ങളില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
സെപ്റ്റംബര്‍ മൂന്നിന് രാവിലെ ഒമ്പതിന് ടൗണ്‍ഹാള്‍ അനക്‌സില്‍ പാലക്കാട് നഗരസഭയുടെ സഹകരണത്തോടെ നടത്തുന്ന ഓണപൂക്കള മത്സരത്തോടുകൂടി ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. വൈകീട്ട് 5.30ന് രാപ്പാടിയില്‍ അത്താലൂര്‍ പി.ശിവദാസനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, 6ന് നീന വാര്യരുടെ അഷ്ടപദി, 6.45ന് കൊച്ചിന്‍ ഗിന്നസ് അവതരിപ്പിക്കുന്ന കോമഡിയും മിമിക്‌സും നടക്കും.
മലമ്പുഴ ഉദ്യാനത്തില്‍ വൈകീട്ട് 4.30ന് ഗൗരി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഗാനമേള, ആറിന് ജനാര്‍ദ്ദനന്‍ പുതുശ്ശേരിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍.
സെപ്റ്റംബര്‍ നാലിന് വൈകീട്ട് 5.30ന് രാപ്പാടിയില്‍ സുജാതയും സംഘവും അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, ആറിന് രാമചന്ദ്രപുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പാവക്കൂത്ത്, 6.30ന് കൊച്ചിന്‍ ഹരിശ്രീ ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും , നാലിന് വൈകീട്ട് 4.30ന് മലമ്പുഴ ഉദ്യാനത്തില്‍ സ്വരലയ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.
സെപ്റ്റംബര്‍ അഞ്ചിന് വൈകീട്ട് 5.30ന് രാപ്പാടിയില്‍ സാരംഗി ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഓണപ്പാട്ടുകള്‍, 6.15ന് കൈരളി കളരി സംഘത്തിന്റെ കളരിപ്പയറ്റ്, 6.45ന് അഞ്ജലി സുധാകരന്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, 7.15ന് പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍.
വൈകീട്ട് 4.30ന് മലമ്പുഴ ഉദ്യാനത്തില്‍ മണിഗുരുക്കളും സംഘവും അവതരിപ്പിക്കുന്ന വിസിലിംഗ് മെലഡി ഡ്രീംസ്, അഞ്ചിന് മിന്ധ്യാ ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന മെഗാഷോ. ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ വൈകീട്ട് 5.30ന് കൊച്ചി ഫ്‌ളയിംഗ് വിംഗ്‌സ് അവതരിപ്പിക്കുന്ന മെഗാഷോ.
സെപ്റ്റംബര്‍ ആറിന് വൈകീട്ട് 6.00ന് രാപ്പാടിയില്‍ ബേബീസ് കലാസമിതി അവതരിപ്പിക്കുന്ന കണ്യാര്‍കളി, 6.30ന് സ്വരലയ അവതരിപ്പിക്കുന്ന മധുരിക്കും ഓര്‍മ്മകളെ. മലമ്പുഴ ഉദ്യാനത്തില്‍ വൈകീട്ട് 4.30ന് സപ്തസ്വരം ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന സൂപ്പര്‍ മെലഡീസ്. ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ വൈകീട്ട് 5.30ന് പരിയാനംപ്പറ്റ ബാബുരാജ് അവതരിപ്പിക്കുന്ന നാദതാള വിസ്മയം.
ഓണാഘോഷങ്ങളുടെ ഭാഗമായി മലമ്പുഴ ഉദ്യാനത്തില്‍ പ്രത്യേക ദീപാലങ്കാരവും ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."