ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടം; മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം നടത്തി
നെയ്യാറ്റിന്‍കര: നഗരസഭാ പ്രദേശത്തെ കുളങ്ങളില്‍ മത്സ്യക്കൃഷി നടത്തുന്നതിനുള്ള മത്സ്യകുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം നടന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍ ഹീബ മത്സ്യക്കുഞ്ഞുങ്ങളടങ്ങിയ കിറ്റ് വിതരണം നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിതകുമാരി, കൗണ്‍സിലര്‍മാരായ സുരേഷ്‌കുമാര്‍, കലാമങ്കേഷ്‌കര്‍, അമരവിള ബാബുരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഫിഷറീസ് പ്രോജക്ട് അസിസ്റ്റന്റ് ബിന്ദു നെയ്യാറ്റിന്‍കര, നഗരസഭ കോ-ഓര്‍ഡിനേറ്റര്‍ കല തുടങ്ങിയവര്‍ മത്സ്യകുഞ്ഞ് വിതരണത്തിന് നേതൃത്വം നല്‍കി.
കേരള സംസ്ഥാന ഫിഷറീസ് വകുപ്പും നെയ്യാറ്റിന്‍കര നഗരസഭയും സംയുക്തമായിട്ടാണ് ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം നടപ്പാക്കുന്നത്.
നഗരസഭാ പ്രദേശത്തെ മുഴുവന്‍ ജലാശയങ്ങളിലും മത്സ്യകൃഷി വ്യാപിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നു. മത്സ്യ കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ ഉടന്‍ നല്‍കും. ശാസ്ത്രീയ മത്സ്യ കൃഷിയിലൂടെ കൂടുതല്‍ ആള്‍ക്കാരെ സ്വയം തൊഴില്‍ സംരംഭമെന്ന രീതിയില്‍ സജ്ജരാക്കും. പ്രകൃതി സംരക്ഷണം ഉറപ്പു വരുത്തി ജലാശയങ്ങളെ സംരക്ഷിക്കുകയും യുവാക്കളെ തൊഴില്‍ സംരംഭകരാക്കുകയുമാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."