വൈദ്യുതി ക്ഷാമം ഇല്ലാത്തത് സര്‍ക്കാരിന്റെ ഇടപെടല്‍ കാരണം: മന്ത്രി
ഗുരുവായൂര്‍: വൈദ്യുതി വാങ്ങല്‍ കരാറുകള്‍ ഒപ്പിടുന്നതില്‍ സര്‍ക്കാര്‍ നടത്തിയ സമയോചിത ഇടപെടല്‍ മൂലമാണ് കേരളത്തില്‍ വൈദ്യുതി ക്ഷാമം ഇല്ലാത്തതെന്നും ജനകീയമായാണ് കെ.എസ്.ഇ.ബി യുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും വ്യവസായ മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. കെ.എസ്.ഇ.ബി ഗുരുവായൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനുവേണ്ടി ചൊവ്വല്ലൂര്‍ പടി സബ്സ്റ്റേഷനു സമീപം നിര്‍മിച്ച ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . ഊര്‍ജ്ജമേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്ന ഈ കാലത്ത് കെ.എസ്.ഇ.ബി യുടെ പ്രവര്‍ത്തനങ്ങള്‍ ബദല്‍ ഇടപെടലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കൂടംകുളം ആണവ വൈദ്യുതി നിലയത്തില്‍ നിന്നും കേരളത്തിലേക്കുള്ള ലൈനിന്റെ പണികള്‍ ഉടന്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുല്‍ഖാദര്‍ അധ്യക്ഷനായി. പ്രീഫാബ് സാങ്കേതിക വിദ്യ വഴി രണ്ടായിരത്തി ഒരുനൂറ് ചതുരശ്ര അടിയില്‍ ഇരുപത്തഞ്ചു ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. സി.വി നന്ദന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കെ ശാന്തകുമാരി, എന്‍.കെ അക്ബര്‍, പങ്കെടുത്തു. പി. കുമാരന് , ര്‍ പ്രസാദ് മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."