കവളങ്ങാട് 'ഗ്രാമീണ ഫിലിം ഫെസ്റ്റ് ' ആകര്‍ഷകമാകുന്നു
കോതമംഗലം: രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സിനിമകള്‍ ഗ്രാമീണ മേഖലകളില്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത് സിനിമാപ്രേമികളെ വന്‍തോതില്‍ ആകര്‍ഷിച്ചിരുന്നു.
പിന്നീട് കാലത്തിന്റെ മാറ്റവും ഫിലിം എന്നത് മാറി സി.ഡി.യും, പിന്നീട് ആധുനിക സംവിധാനങ്ങള്‍ മാറി മാറി വന്നതും ടി.വി.സാധാരണമായതും വീട്ടില്‍ വരെ സിനിമ കാണാനുള്ള അവസരം വന്നതോടെ വലിയൊരു വിഭാഗം സിനിമാശാലകളില്‍ പോയി സിനിമ കാണാനുള്ള താല്പര്യക്കുറവും ഉണ്ടായി, എന്നാല്‍ ഇന്നത്തെ തലമുറക്കു വലിയ സ്‌ക്രീനില്‍ സിനിമ കാണുമ്പോള്‍ ഉള്ള മികവ് ഗ്രാമീണ മേഖലയിലെ ആളുകള്‍ക്ക് അനുഭവമാക്കുന്നതിനും കണ്ട് മറന്നതും അല്ലാത്തതുമായ കൊമേഴ്‌സ്യല്‍ സിനിമകള്‍ മികച്ച ശബ്ദ സജ്ഞീകരണത്തോടെ വലിയ സ്‌ക്രീനില്‍ തികച്ചും സൗജന്യമായി ഓണക്കാലത്ത് ഒരു ആഘോഷമാക്കി മാറ്റുന്നതിനും കൂടിയാണ്' ഗ്രാമീണ ഫിലിം ഫെസ്റ്റ് 'കേരള സര്‍ക്കാര്‍ ലൈബ്രറി കൗണ്‍സില്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന കവളങ്ങാട് സെന്‍ട്രല്‍ ലൈബ്രറി കേരളത്തില്‍ ആദ്യമായി ഗ്രാമീണ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചത്.
കവളങ്ങാട് ജംഗ്ഷനില്‍ മുന്നൂറോളം പേര്‍ക്ക് കാണാന്‍ കഴിയുന്ന രീതിയില്‍ പന്തല്‍ കെട്ടിയാണ് പ്രോഗ്രാം നടക്കുന്നത്. ഫിലിം ഫെസ്റ്റിന്റെ ഉദ്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം കെ.എം. പരീത് നിര്‍വ്വഹിച്ചു.പ്രസിഡന്റ് ബെന്നി പോള്‍ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ബെന്നി മുഖ്യ പ്രസംഗം നടത്തി.
സെക്രട്ടറി പി.കെ.ജബ്ബാര്‍ ഫിലിം ഫെസ്റ്റ് കണ്‍വീനര്‍ മനോജ് ഗോപി ,അഡ്വ.പി.എസ്.എ.കബീര്‍, അനസ് കൊല്ലംകൂടി, അനസ് മുഹമ്മദ്, പ്രോഗ്രാം കോഓഡിനേറ്റര്‍ ഫിറോസ് അന്ത്രു, സിബി എന്‍.എം. എന്നിവര്‍ സംസാരിച്ചു.
ജയന്‍, രജനീകാന്ത്,മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ എല്ലാ നടന്മാരുടേയും അഭിനയവും സാങ്കേതിക വിദ്യയും അനുഭവമാക്കുന്ന രീതിയിലാണ് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത് ' ഫെസ്റ്റ് സെപ്റ്റംബര്‍ ആറിന് അവസാനിക്കും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."