കാഡ്കോ ഗുരുകുലം പദ്ധതിക്ക് തുടക്കം
ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ സ്‌കൂളുകളെയും ക്ലാസ് മുറികളെയും തമ്മില്‍ ഇന്റര്‍നെറ്റിലൂടെ പരസ്പരം ബന്ധിപ്പിച്ച് പുതിയ പഠനസംവിധാനം ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും പദ്ധതി ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്നും ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.
ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ (കാഡ്‌കോ) ഗുരുകുലം പദ്ധതിയുടെ ഉദ്ഘാടനം കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കു തമ്മില്‍ ഇന്റര്‍നെറ്റിലൂടെ കണ്ട് പഠനവും ക്ലാസുമൊക്കെ എടുക്കാവുന്ന നിലയില്‍ സ്റ്റുഡിയോ പോലെ ക്ലാസ് മുറികള്‍ മാറുമെന്നും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്‌കൂളുകളില്‍ സ്ഥാപിച്ചുകഴിഞ്ഞു. പരീക്ഷണമെന്ന നിലയില്‍ മണ്ഡലത്തില്‍ ആരംഭിക്കുന്ന സംവിധാനം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ കാഡ്‌കോ മുന്നോട്ടുവന്നത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഗുരുകുലം പദ്ധതിയുടെ ഭാഗമായി കാഡ്‌കോ സ്‌കൂളില്‍ നിര്‍മിച്ച മാതൃകാ ക്ലാസ് മുറിയുടെ സമര്‍പ്പണവും മന്ത്രി നിര്‍വഹിച്ചു. കാഡ്‌കോ ചെയര്‍മാന്‍ നെടുവത്തൂര്‍ സുന്ദരേശന്‍ അധ്യക്ഷ്യനായി. കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.ടി മാത്യൂ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കാഡ്‌കോ എം.ഡി.ടി.വി വിനോദ് പദ്ധതി വിശദീകരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം പി.എ ജുമൈലത്ത്, കാഡ്‌കോ ഡയരക്ടര്‍മാരായ വി.എസ്് ഗോപാലകൃഷ്ണന്‍, ആര്‍.കെ ശശിധരന്‍പിള്ള, എ. രാജന്‍, വി.ബി മോഹനന്‍, കെ. ശിവശങ്കരന്‍, പി.കെ മുഹമ്മദ്, റീജ്യനല്‍ ഓഫിസര്‍ കെ. ജയകിഷന്‍, ഹെഡ്മിസ്ട്രസ് കെ.വി വിജയകുമാരി, എസ്.എം.സി. ചെയര്‍മാന്‍ വി.വി മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."