HOME
DETAILS

ഓഗസ്റ്റില്‍ പിറന്ന കേരള ശില്‍പികള്‍

  
backup
August 29 2017 | 00:08 AM

%e0%b4%93%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3

ശ്രീനാരായണ ഗുരു
(1856 ഓഗസ്റ്റ് 20 - 1928 സെപ്റ്റംബര്‍ 20)

ആധുനിക കേരളത്തിന്റെ ശില്‍പികളില്‍ സ്ഥാനീയരാണ് ശ്രീനാരയണ ഗുരു. ജാതിവ്യവസ്ഥയെ ചോദ്യം ചെയ്ത് ജീവിതദര്‍ശനം കൊണ്ട് അദ്ദേഹം സാമൂഹിക ജീവിതത്തെ മാറ്റിമറിച്ചു. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'എന്ന ആശയത്തിലൂടെ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അദ്ദേഹം തുടങ്ങിവച്ച നവോത്ഥാനം കേരളത്തെ മാറ്റിമറിച്ചു. ഈഴവ സമുദായത്തിന്റെ നവീകരണം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഹൈന്ദവ ദര്‍ശനത്തിന്റെയും കേരള സമൂഹത്തിന്റെയും പുനരുദ്ധാരണത്തിന് കാരണമായി.
കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശ്രീനാരായണഗുരു തിരുവനന്തപുരത്തിനടുത്ത് ചെമ്പഴന്തിയില്‍ മാടനാശാന്റെയും കുട്ടിയമ്മയുടെയും ഇളയപുത്രനായി 1856 ഓഗസ്റ്റ് 20ന് ജനിച്ചു. എല്ലാ വര്‍ഷവും ചിങ്ങമാസത്തിലെ ചതയദിനത്തിലാണ് ഗുരുവിന്റെ ജയന്തി ആചരിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തുടര്‍പഠനത്തിനായി 20-ാം വയസില്‍ രാമന്‍പിള്ള ആശാന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ കീഴില്‍ വേദപഠനം നടത്തി. കീഴ്ജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നേടാന്‍ അവകാശം ഇല്ലായിരുന്നകാലത്ത് അവരുടെ വീടുകള്‍ സന്ദര്‍ശിച്ച് വിദ്യാഭ്യാസം നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തി.

ശ്രീനാരായണ ധര്‍മ പരിപാലന യോഗം
(എസ്.എന്‍.ഡി.പി)

ഈഴവരുടെ ഭൗതികവും ആധ്യാത്മികവുമായ പുരോഗതിക്കുവേണ്ടി 1903 മെയ് 15ന് ഡോ. പല്‍പ്പുവിന്റെ സഹായത്തോടെ രൂപംകൊണ്ട സംഘടനയാണ് ശ്രീനാരായണ ധര്‍മപരിപാലനയോഗം. ഗുരു പ്രസിഡന്റും മഹാകവി കുമാരനാശാന്‍ സെക്രട്ടറിയുമായിരുന്നു. ഡോ. പല്‍പ്പുവായിരുന്നു വൈസ് പ്രസിഡന്റ്. സ്വാമി വിവേകാനന്ദന്‍ മൈസൂരിലെത്തിയപ്പോള്‍, കേരളത്തിലെ അവര്‍ണര്‍ അനുഭവിച്ചിരുന്ന ദുരവസ്ഥയെക്കുറിച്ച് ഡോ.പല്‍പ്പു അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചയില്‍ നിന്നുയര്‍ന്നു വന്നതാണ് എസ്.എന്‍.ഡി.പി എന്ന ആശയം.

അരുവിപ്പുറം ശിവപ്രതിഷ്ഠ(1888)

കീഴാളവിഭാഗത്തിനു ക്ഷേത്രപ്രവേശനം അനുവദനീയമല്ലാതിരുന്ന കാലത്ത് അവര്‍ക്കു പ്രാര്‍ഥിക്കാനും ഒരു ക്ഷേത്രം വേണമെന്ന ആവശ്യത്തിനും ഗുരു 1888ല്‍ നെയ്യാറ്റിന്‍കരക്കടുത്തുള്ള അരുവിപ്പുറത്ത് നടത്തിയ പ്രതിഷ്ഠയാണിത്. ഈ ക്ഷേത്രത്തിന്റെ ചുവരില്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്.
'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്'. ശിവഗിരി ആശ്രമത്തില്‍1922 മഹാകവി ടാഗോറും 1925ല്‍ ഗാന്ധിജിയും ഗുരുദേവനെ സന്ദര്‍ശിച്ചു. 1928 സെപ്റ്റംബര്‍ 20ന് ഗുരു മഹാസമാധിയായി.

അയ്യങ്കാളി
(1863 ഓഗസ്റ്റ് 28 - 1941 ജൂണ്‍ 18)

പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ സാമൂഹികപരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു അയ്യങ്കാളി. തിരുവനന്തപുരത്ത് വെങ്ങാനൂരിലെ പുലയ കുടുംബത്തിലാണ് ജനനം. പുലയര്‍ക്ക് പൊതുനിരത്തിലൂടെ നടക്കാനോ പുലയ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനോ അനുവാദമില്ലായിരുന്നു. അയ്യങ്കാളി ദലിതരെ സംഘടിപ്പിച്ച് ഈ വിവേചനങ്ങള്‍ക്കെതിരേ പോരാടി. ദലിതര്‍ക്കുവേണ്ടി വെങ്ങാനൂരില്‍ ഒരു വിദ്യാലയം സ്ഥാപിച്ചു.
1893ല്‍ ജന്മിത്വത്തെ എതിര്‍ത്ത് അയ്യങ്കാളി നടത്തിയ വില്ലുവണ്ടി സമരം, 1904ല്‍ നടന്ന ഊരുട്ടമ്പലം ലഹള, 1915ലെ കല്ലുമാല സമരം എന്നിവ അയ്യങ്കാളിയെ പിന്നാക്ക സമുദായക്കാര്‍ക്കിടയിലും പരിവര്‍ത്തന വാദികള്‍ക്കിടയിലും പ്രിയങ്കരനാക്കി. 1910ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ു. തുടര്‍ച്ചയായി 25 വര്‍ഷം പ്രജാസഭാംഗമായിരുന്നു.

സാധുജന പരിപാലനയോഗം (1905)

പുലയര്‍ അനുഭവിച്ചിരുന്ന യാതനകള്‍ക്കും അനീതികള്‍ക്കും പരിഹാരം കാണാനായി 1905ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ദലിത് പ്രസ്ഥാനമാണ് സാധുജന പരിപാലന സംഘം.
ഹരിജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം, വിദ്യാലയ പ്രവേശന സ്വാതന്ത്ര്യം എന്നിവ നേടിയെടുക്കുകയായിരുന്നു ലക്ഷ്യം.
അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നിരന്തര പ്രക്ഷോഭങ്ങളിലൂടെ ഈ രണ്ട് അവകാശങ്ങളും സംഘം നേടിയെടുത്തു.
1907ല്‍ സാധുജന പരിപാലനസംഘാംഗങ്ങള്‍ നടത്തിയ ഐതിഹാസിക സമരം കേരളത്തിലെ പ്രഥമ കര്‍ഷക തൊഴിലാളി സമരമായി ഇന്നും വ്യാഖ്യാനിക്കുന്നു.


ചട്ടമ്പി സ്വാമികള്‍
(1853 ഓഗസ്റ്റ് 25- 1924 മെയ് 5)
ധൈഷണിക ലോകത്ത് അതുല്യസ്ഥാനം നേടിയയാളാണ് ചട്ടമ്പിസ്വാമി. താമരശേരി ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെയും കണ്ണമ്മൂല ഉള്ളൂര്‍കോട്ട് വീട്ടില്‍ നങ്ങേമ്മപ്പിള്ളയുടെയും മകനായി തിരുവനന്തപുരം കണ്ണമ്മൂലയില്‍ ജനിച്ചു. യഥാര്‍ഥ പേര് അയ്യപ്പന്‍. ആശാന്റെ ഗുരുകുലത്തില്‍ വിദ്യാര്‍ഥികളെ നിയന്ത്രിക്കുന്ന മോണിറ്റര്‍(ചട്ടമ്പി) ആയിരുന്നതിനാല്‍ സന്യാസം സ്വീകരിച്ചശേഷവും ആ പേരിലറിയപ്പെട്ടു. അമ്മയുടെ മരണശേഷം നാടുവിട്ട് ദക്ഷിണേന്ത്യ മുഴുവന്‍ സഞ്ചരിച്ചു.
പിന്നീട് തിരുവനന്തപുരത്ത് തിരിച്ചെത്തി. അയിത്തം, തിരണ്ടുകുളി, താലികെട്ടു കല്യാണം തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരേ ശബ്ദിച്ചു. ജനങ്ങള്‍ അദ്ദേഹത്തെ'വിദ്യാധിരാജന്‍' എന്ന് വിശേഷിപ്പിച്ചിരുന്നു.
തന്റെ തൂലികയെ സാമൂഹിക പരിവര്‍ത്തനത്തിനുള്ള ഒരു ഉപകരണമായി അദ്ദേഹം ഉപയോഗിച്ചു. മലയാളം,സംസ്‌കൃതം, തമിഴ് ഭാഷകളില്‍ പാണ്ഡിത്യം നേടിയിരുന്ന അദ്ദേഹത്തിന്റെ കൃതികളാണ് പ്രാചീന മലയാളം, ആദിഭാഷ, ജീവകാരുണ്യ നിരൂപണം, വേദാദികാര നിരൂപണം, അദ്വൈത ചിന്താപദ്ധതി, വേദാന്തസാരം, പരമഭട്ടാരദര്‍ശനം എന്നിവ.
1892ല്‍ എറണാകുളം സന്ദര്‍ശിച്ച സ്വാമി വിവേകാനന്ദന്‍ ചട്ടമ്പിസ്വാമികളുമായി കൂടിക്കാഴ്ച നടത്തി. 1924 മെയ് അഞ്ചിന് കൊല്ലം പന്മനയില്‍ സമാധിയായി.

സഹോദരന്‍ അയ്യപ്പന്‍
(1890 ഓഗസ്റ്റ് 21 - 1968 മാര്‍ച്ച് 6)

കവി, പത്രപ്രവര്‍ത്തകന്‍, ചിന്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ സഹോദരന്‍ അയ്യപ്പന്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു.
ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം തൊട്ടുകൂടാത്തവരായി ഗണിക്കപ്പെട്ടിരുന്ന ദലിതരെ ചേര്‍ത്ത് മിശ്രഭോജനം നടത്തി ചരിത്രം തിരുത്തിക്കുറിച്ചു. എറണാകുളത്തെ ചെറായിയില്‍ കുമ്പളത്തുപറമ്പില്‍ വീട്ടില്‍ കൊച്ചാവു വൈദ്യന്റെയും ഉണ്ണൂലിയുടെയും മകനായി ജനിച്ചു. ചെറായിയിലും വടക്കന്‍ പറവൂരിലും സ്‌കൂള്‍ പഠനം നടത്തിയ അയ്യപ്പന്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്നാണ് ഇന്റര്‍മീഡിയറ്റ് ജയിച്ചത്.
ശ്രീനാരായണ ഗുരുവും കുമാരനാശാനും ചട്ടമ്പിസ്വാമികളുമെല്ലാം അയ്യപ്പന്റെ വീട്ടിലെ സന്ദര്‍ശകരായിരുന്നു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് സംസ്‌കൃതത്തിലും ഇന്ത്യാചരിത്രത്തിലും ബിരുദം നേടി.
1917ല്‍ മിശ്രഭോജന പ്രസ്ഥാനം സ്ഥാപിച്ചു. സമസ്ത കേരള സഹോദരസംഘം എന്ന സംഘടന ആരംഭിച്ചു. ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍'സഹോദരന്‍' മാസികക്കും തുടക്കം കുറിച്ചു. അങ്ങനെയാണ് സഹോദരന്‍ അയ്യപ്പന്‍ എന്ന പേരു കിട്ടിയത്. 1956 വരെ ഇതിന്റെ പ്രസിദ്ധീകരണം തുടര്‍ന്നു. വേലക്കാരന്‍ എന്ന പത്രവും അദ്ദേഹം ആരംഭിച്ചിരുന്നു.

നിയമസഭയില്‍

കൊച്ചീരാജ്യത്തെ നിയമസഭയിലേക്ക് 1925ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഈഴവര്‍ക്കു സംവരണം ചെയ്ത മണ്ഡലത്തില്‍ മത്സരിക്കാനുള്ള സമുദായതാല്‍പര്യം അവഗണിച്ച് പൊതുമണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടിയതെങ്കിലും പരാജയപ്പെട്ടു. 1928ല്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ സംവരണ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. 1931ല്‍ മൂന്നാമതും അദ്ദേഹം നിയമസഭാംഗമായി. 21 വര്‍ഷം ആ നിലയില്‍ സേവനമനുഷ്ഠിച്ചു. 1949ല്‍ രാജിവച്ചു.
റാണി സന്ദര്‍ശനം, പരിവര്‍ത്തനം, ഉജ്ജീവനം, അഹല്യ എന്നിവയാണ് സഹോദരന്റെ കാവ്യങ്ങള്‍.
1985 സെപ്റ്റംബര്‍ 29നു സഹോദരന്‍ അയ്യപ്പന്റെ ചെറായിയിലുള്ള ജന്മഗൃഹം സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകമാക്കി.


ഇവ ഓര്‍മിക്കാം

1883ല്‍ അച്ഛന്റെ സഹോദരീ പുത്രി കാളിയെ വിവാഹം കഴിച്ചെങ്കിലും ആധ്യാത്മിക മാര്‍ഗം സ്വീകരിച്ചു.
* 1884ല്‍ ചട്ടമ്പിസ്വാമികളെ സന്ദര്‍ശിച്ച് തത്വചിന്തയില്‍ കൂടുതല്‍ അറിവ് സമ്പാദിച്ചു.
* 1885 മുതല്‍ നെയ്യാര്‍ തീരത്തുള്ള മരുത്വാമലയിലെ പിള്ളത്തടം ഗുഹയില്‍ ഏകാന്ത തപസ്സ് അനുഷ്ഠിച്ചു.
* 1887ല്‍ തെക്കേ ഇന്ത്യ മുഴുവന്‍ സന്ദര്‍ശിച്ച് ഹൈന്ദവ ദര്‍ശനം പ്രചരിപ്പിച്ചു.
* 1913ല്‍ ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചു.
* ഗുരു ആദ്യമായി കാവി വസ്ത്രം ധരിച്ചത് 1918ല്‍ സിലോണ്‍ സന്ദര്‍ശന വേളയിലാണ്.
*2006ല്‍ ശ്രീനാരായണ ഗുരുവിന്റെ സ്മരണയ്ക്കായി ഭാരത സര്‍ക്കാര്‍ 100 രൂപയുടെയും അഞ്ചു രൂപയുടെയും നാണയങ്ങള്‍ പുറത്തിറക്കി.
*ശ്രീലങ്കന്‍ തപാല്‍ സ്റ്റാമ്പില്‍ ഇടം പിടിച്ച ആദ്യ മലയാളിയാണ് ശ്രീനാരായണ ഗുരു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago