പൊലിസിനെതിരേ നടപടിയെടുക്കണം: യു.ഡി.എഫ്
കമ്പളക്കാട്: ടൗണില്‍ ഇല്ലാത്ത ട്രാഫിക് നിയമത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം പൊലിസ് ചിലരോട് അപമര്യാദയായി പെരുമാറിയിരുന്നു. ഇതില്‍ നാട്ടുകാര്‍ കൂട്ടത്തോടെ പ്രതിഷേധം രേഖപ്പെടുത്തി. ഈ വിഷയത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമോ സംഘര്‍ഷമോ ഒന്നുമുണ്ടായിട്ടില്ല.
എന്നാല്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷന് ഉപരോധിക്കുകയായിരുന്നു. സ്റ്റേഷന്റെ അകത്ത്വച്ച് സി.പി.എം നേതാക്കള്‍ പ്രസംഗിക്കുകയും പൊലിസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് യു.ഡി.എഫ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
ലോക്കല്‍ സെക്രട്ടറിയുടെ നിര്‍ദേശാനുസരണം യു.ഡി.എഫു കാരുടെ പേരില്‍ ജാമ്യമില്ലാ കേസെടുത്ത പൊലിസ്, സ്റ്റേഷനകത്തുണ്ടായ അഴിഞ്ഞാട്ടവും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത സി.പി.എം നേതാക്കളുടെ പേരില്‍ കേസെടുത്തില്ലെന്നും യോഗം ആരോപിച്ചു.
ഇവര്‍ക്ക് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കിയ എസ്.ഐക്കും മീനങ്ങാടി സി.ഐക്കുമെതിരേ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ വി.പി യൂസുഫ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."