HOME
DETAILS
MAL
ലീഗ് ഓഫിസിനു നേരെ കരിഓയില്‍ പ്രയോഗം
backup
August 29 2017 | 02:08 AM
മട്ടന്നൂര്‍: പാലോട്ടുപള്ളി മുസ്ലിം ലീഗ് ഓഫിസിനു നേരെ കരിഓയില്‍ പ്രയോഗം. ഇന്നലെ പുലര്‍ച്ചെയാണ് പാലോട്ടുപള്ളിയിലെ ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിനു നേരെ കരിഓയില്‍ പ്രയോഗം നടന്നത്. പുറത്തെ ബോര്‍ഡ്, ഓഫിസിനകത്തെ ഫര്‍ണിച്ചറുകള്‍, കസേര, ചുമരുകള്‍ എന്നിവയാണ് അക്രമികള്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയത്. അക്രമികളെ ഉടന്പിടികൂടണമെന്നാവശ്യപ്പെട്ട് ശാഖാ മുസ്ലിം ലീഗ് മട്ടന്നൂര്‍ പൊലിസില്‍ പരാതി നല്കി.
മുസ്ലിം ലീഗ് ഓഫിസിനു നേരെ നടന്ന അക്രമത്തില്‍ മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. അക്രമത്തിനു പിന്നില്‍ കാന്തപുരം വിഭാഗക്കാരാണെന്നും പ്രദേശത്തു നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ ഇവര്‍ മനപ്പൂര്‍വം അക്രമം അഴിച്ചു വിടുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."