എയ്ഡഡ് സ്‌കൂള്‍ പ്രീപ്രൈമറി അധ്യാപികമാരോടും ആയമാരോടും സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന്
പാലക്കാട്: പത്തു മുതല്‍ ഇരുപത് വര്‍ഷമായി ജോലി ചെയ്തു വരുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ ഒരു ആനുകൂല്യങ്ങളും നല്‍കുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപികമാര്‍ക്കും, ആയമാര്‍ക്കും സര്‍ക്കാര്‍ വേതനം നല്‍കുന്നുണ്ട്.
2012 മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന പ്രീപ്രൈമറിടീച്ചര്‍ക്ക് 9500 രൂപയും, ആയക്കു 6500 രൂപയും ശമ്പളം നല്‍കിവരുന്നുണ്ട്. എന്നാല്‍ എയിഡഡ് സ്‌കൂളുകളിലുള്ളവര്‍ക്ക് കുട്ടികളില്‍ നിന്നും ഈടാക്കുന്ന തുകയാണ് ശമ്പളമായി കിട്ടുന്നത്. പി.ടി.എകമ്മിറ്റിയോ, മാനേജ്‌മെന്റോ ഇവര്‍ക്ക് ശമ്പളമായി ഒരു പൈസ പോലും നല്‍കുന്നില്ല.
ഓണത്തിന് പ്രത്യേകഅലവന്‍സ് പോലും ഇവര്‍ക്ക് നല്‍കുന്നില്ല. ലീവെടുത്താല്‍ പകരം ആളെഏര്‍പ്പാടാക്കുകയും അവര്‍ക്ക് സ്വന്തം കൈയില്‍ നിന്നും ശമ്പളം നല്‍കേണ്ട ഗതികേടിലുമാണ്
ഇതിനു പുറമെ രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചു വരെ ജോലിയുംചെയ്യേണ്ടി വരുന്നു. കുട്ടികളെകണ്ടെത്തുകയും, അവരെ ക്ലാസുകളില്‍ എത്തിക്കുകയും, വൈകിട്ട് തിരിച്ചു അവരുടെ വീടുകളില്‍ എത്തിക്കാനും ഇവര്‍ തയ്യാറാവണം.
കേരളത്തില്‍ ടീച്ചറും, ആയമാരുമായി 4000 ത്തോളം പേര്‍ ഇങ്ങിനെ ജോലി ചെയ്തു വരുന്നുണ്ട്. പലരും മധ്യവയസ് കഴിഞ്ഞവരായതിനാല്‍ മറ്റൊരു ജോലിക്കും പോവാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. സര്‍ക്കാര്‍ തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ഒരു ആനുകൂല്യങ്ങളും നല്‍കാന്‍ തയാറായിട്ടില്ല.
2012 ല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്ഥിരവേതനം നല്‍കാന്‍ ഉത്തരവിട്ടപ്പോള്‍ എയിഡഡ് മേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് സ്ഥിരം ശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഞ്ചു വര്‍ഷമായിട്ടും പ്രഖ്യാപനം നടപ്പിലായില്ലെന്ന് കേരളാ സംസ്ഥാന എയിഡഡ് പ്രീപ്രൈമറി ടീച്ചേര്‍സ് ആന്‍ഡ് ആയാസ് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് പി. പുഷ്പലതയും, ജനറല്‍ സെക്രട്ടറി എ. മിനിമോളും വാര്‍ത്താ സമ്മേളനത്തില്‍അറിയിച്ചു. കെ. അനിതയും, എസ്. കുമാരിയും വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."