HOME
DETAILS

കൊച്ചുകടവ് കണക്കന്‍കടവ് റോഡ് തകര്‍ന്നു: യാത്രാദുരിതം രൂക്ഷം

  
backup
August 29 2017 | 02:08 AM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d


മാള: കൊച്ചുകടവ് കണക്കന്‍കടവ് റോഡ് തകര്‍ന്നുക്കൊണ്ടിരിക്കുമ്പോഴും റോഡ് നന്നാക്കാനുള്ള നടപടികള്‍ ഉണ്ടാകാത്തതില്‍ വ്യാപക പ്രതിഷേധമുയരുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പണിയുമെന്ന പ്രതീക്ഷയോടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടിനെ സ്‌നേഹിക്കുന്ന കുറേയേറെ ആളുകള്‍ ചേര്‍ന്ന് റോഡിന്റെ വീതി എട്ടു മീറ്ററാക്കിയെങ്കിലും ജനങ്ങളുടെ പ്രതീക്ഷ ആസ്ഥാനത്താക്കി പൊതുമരാമത്ത് വകുപ്പ് പിന്‍മാറുകയായിരുന്നു. നാടിന്റെ സ്വപ്നമായ നല്ല റോഡിനായി വീതികൂട്ടുന്നതിന് സ്ഥലം വിട്ട് നല്‍കാത്തിടങ്ങളില്‍ നാട്ടുകാരൊന്നടങ്കം ബലമായി മതില്‍ പൊളിച്ചും മറ്റും റോഡിന്റെ വീതി കൂട്ടിയതിനെതിരെ ഏതാനും കേസുകള്‍ ഉണ്ടായിരുന്നതാണ് കാരണം. നേതൃത്വം നല്‍കിയ ഏതാനും പേര്‍ക്ക് നല്ലൊരു തുക ബാധ്യത വരുത്തി കേസുകള്‍ ഒത്തുതീര്‍പ്പാക്കിയെങ്കിലും റോഡിന്റെ അവസ്ഥക്ക് മാറ്റം വന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്ര വാര്‍ത്തകളേയും മറ്റും തുടര്‍ന്ന് ആവശ്യമായ വീതിയില്‍ സ്ഥലം നല്‍കിയാല്‍ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു . അതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഒത്തുകൂടി 2010 ജൂലൈ അഞ്ചിനാണ് ശ്രമദാനത്തിലൂടെ റോഡിന് എട്ടുമീറ്റര്‍ വീതി വരുത്തിയത്.
എന്നാല്‍ വികസന വിരോധികളായ ചിലര്‍ തങ്ങളുടെ മതിലും മറ്റും പൊളിച്ച് റോഡിന് വീതി കൂട്ടിയതിനെതിരെ കോടതിയില്‍ കേസ് കൊടുത്തു. നൂറു കണക്കിന് ആളുകള്‍ മതിലും വേലിയും പൊളിച്ച് റോഡിന് വീതി കൂട്ടാനുണ്ടായിരുന്നെങ്കിലും നാല് പേരെ തിരഞ്ഞു പിടിച്ചാണ് അവര്‍ക്കെതിരെ കേസ് കൊടുത്തത്. പ്രതിഭാഗത്തോടൊപ്പം വാദിഭാഗവും കോടതിയില്‍ ഹാജരാകണമെന്നതിനാലും മറ്റും കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍ക്കാമെന്നായി ഒടുവില്‍. കേസ് ഒത്തുതീര്‍ന്നതോടെ അത്രയും നാള്‍ പൊളിഞ്ഞു കിടന്ന മതിലുകള്‍ റോഡിനെടുത്ത സ്ഥലം വിട്ട് നല്‍കി വീട്ടുകാര്‍ പണിയുകയുമുണ്ടായി.
റോഡ് ശ്രമദാനത്തിലൂടെ വീതി കൂട്ടിയ വേളയില്‍ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശാനുസരണം പി.ഡബ്ല്യൂ.ഡി എന്ന് രേഖപ്പെടുത്തിയ അതിര്‍ത്തി കുറ്റികള്‍ നാട്ടുകാര്‍ സ്ഥാപിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് 15 ലക്ഷം രൂപ വീതം മൂന്നു സെക്ഷനായി 45 ലക്ഷം രൂപയും അനുവദിച്ചിരുന്നു. പല ഭാഗത്തും കുറ്റിക്കാടുകള്‍ നിറഞ്ഞ അവസ്ഥയിലുമാണ്. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നല്ല രീതിയില്‍ പണിതാല്‍ ആയിക്കണക്കിനാളുകള്‍ക്ക് വളരെയേറെ ഉപകാരപ്രദമാകും.
ചാലക്കുടി അന്നമനട എരവത്തൂര്‍ കൊച്ചുകടവ് കുണ്ടൂര്‍ കണക്കന്‍കടവ് വഴി പറവൂരിലേക്ക് ഏറ്റവും എളുപ്പമാര്‍ഗവുമാകും. കാര്‍ഷിക ഗ്രാമമായ കുണ്ടൂരിലേയും മറ്റും കാര്‍ഷികോല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ ചാലക്കുടിയിലേക്കും മറ്റും എത്തിക്കാനടക്കം ഒട്ടേറെ സൗകര്യങ്ങളാണ് പാത തുറക്കുക. കൊച്ചുകടവ് മുതല്‍ കണക്കന്‍കടവ് വരെ ആറ് കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന്റെ പല ഭാഗങ്ങള്‍ തീര്‍ത്തും സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്.
എളുപ്പ വഴിയാണെങ്കിലും ദുരിതയാത്ര ഭയന്ന് പറവൂര്‍ക്കും മറ്റും കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങി വേറെ വഴിക്ക് പോകേണ്ട ഗതികേടിലാണ് നാട്ടുകാര്‍. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാര്‍ക്ക് നേരത്തെ നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാണ് വ്യാപകമായി ഉയരുന്ന ആവശ്യം .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം ആര്‍ടിഒ കൈക്കൂലി കേസ്; ബസ് പെർമിറ്റ് അനുവദിക്കാൻ പണം പിരിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

Kerala
  •  10 days ago
No Image

കറന്റ് അഫയേഴ്സ്-20-02-2025

PSC/UPSC
  •  10 days ago
No Image

ജൂനിയേഴ്സ് ഹാഫ് കൈ ഷർട്ട് ധരിച്ചില്ല; പ്ലസ്‌ വൺ വിദ്യാർഥികൾക്ക് സീനിയേഴ്സിന്റെ ക്രൂര മർദനം

Kerala
  •  10 days ago
No Image

സഊദി റിയാലിന് ഔദ്യോഗിക ചിഹ്നമായി; പുതിയ ചിഹ്നത്തിന് അംഗീകാരം നൽകി സൽമാൻ രാജാവ്

Saudi-arabia
  •  10 days ago
No Image

താമരശ്ശേരിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 days ago
No Image

ഫുട്ബോളിൽ മെസി മാത്രം സ്വന്തമാക്കിയ നേട്ടത്തിലേക്ക് സലാഹും; അമ്പരിപ്പിച്ച് ഈജിപ്ഷ്യൻ മാന്ത്രികൻ

Football
  •  10 days ago
No Image

"നാഷണൽ കമ്മോഡിറ്റി പ്രൈസ് കൺട്രോൾ പ്ലാറ്റ്‌ഫോം" ആരംഭിച്ച് യുഎഇ

uae
  •  10 days ago
No Image

നിലവിൽ ഫുട്ബോളിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ

Football
  •  10 days ago
No Image

മന്ത്രിയുടെ ഭർത്താവ് തടഞ്ഞെന്ന ആശവർക്കർ സമരസമിതി കോർഡിനേറ്ററുടെ ആരോപണം തള്ളി ആരോഗ്യമന്ത്രി

Kerala
  •  10 days ago
No Image

ഗില്ലാട്ടത്തിൽ ധോണിയും വീണു; ചരിത്രനേട്ടത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ

Cricket
  •  10 days ago