
ഹജ്ജ് 2025: ആഭ്യന്തര തീർത്ഥാടകർക്കുള്ള പാക്കേജുകൾ പ്രഖ്യാപിച്ച് സഊദി

മക്ക: ഹജ്ജ് സീസണിനോടനുബന്ധിച്ച് ആഭ്യന്തര തീർത്ഥാടകർക്കുള്ള പാക്കേജുകൾ അവതരിപ്പിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം. സഊദി പൗരന്മാർക്കും പ്രവാസികളുൾപ്പടെയുള്ള താമസക്കാർക്കുമാണ് ഇത് ലഭ്യമാകുക. ഇത്തവണ വ്യത്യസ്തമായ നിരക്കുകളിലുള്ള നാല് പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. നിരക്കുകളും മുൻഗണനകളും അനുസരിച്ച് തീർത്ഥാടകർക്ക് അവർക്കാവശ്യമുള്ള പാക്കേജുകൾ സ്വീകരിക്കാം. പാക്കേജുകൾ അവതരിപ്പിച്ചിരിക്കുന്നത് നുസ്ക് ആപ്ലിക്കേഷൻ വഴിയാണ്.
ഏറ്റവും ഉയർന്ന പാക്കേജിന് 13,150 റിയാലാണ് നിരക്ക്. ഇതിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടും. ജമാറത്ത് പാലത്തിന് അടുത്തായാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഏറ്റവും ചെലവ് കുറഞ്ഞ പാക്കേജിന്റെ നിരക്ക് 8,092 റിയാലാണ്. ഇതിൽ ഹോസ്പിറ്റാലിറ്റി ക്യാമ്പുകളാണ് ഉണ്ടാവുക. മിനക്ക് അടുത്തായാണ് ഈ ക്യാമ്പുകൾ ഒരുക്കിയിട്ടുള്ളത്. 12,537 റിയാൽ നിരക്ക് വരുന്ന ഹജ്ജ് പാക്കേജും ലഭ്യമാണ്. കിദാന അൽ വാദി ടവറുകളിലായാണ് ഈ പാക്കേജിൽ താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടാതെ, വ്യക്തിഗത സേവനങ്ങളും ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളും ഈ പാക്കേജിന്റെ സവിശേഷതയാണ്. ഇതിൽ ഭക്ഷണവും ഉൾപ്പെടുന്നു. നാലാമത്തെ പാക്കേജിൽ മിനയിൽ ഒരുക്കിയിരിക്കുന്ന തമ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തീർത്ഥാടകർക്ക് പങ്കുവെക്കാവുന്ന താമസസൗകര്യവും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും ലഭിക്കും. ഈ പാക്കേജിന്റെ നിരക്ക് 10,366 റിയാൽ ആണ്.
ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. ‘നുസ്ക്’ ആപ്ലിക്കേഷനിലൂടെയോ ഇലക്ട്രോണിക് പോർട്ടൽ വഴിയോ ആണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. ഹജ്ജ് ആഗ്രഹിക്കുന്നവർ തങ്ങളുടെ ആരോഗ്യസ്ഥിതി, കൂടെയുള്ളവർ എന്നി വിവരങ്ങൾ പൂർണമായും രേഖപ്പെടുത്തിയിരിക്കണം. അതേസമയം, മുമ്പ് ഹജ്ജ് കർമങ്ങൾ അനുഷ്ഠിക്കാത്തവർക്കാണ് മുൻഗണന നൽകുന്നതെന്നും മന്ത്രാലയം അറിയിച്ചു.
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ സഈദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തീര്‍ത്ഥാടകര്‍ പൂര്‍ണ്ണ ആരോഗ്യവാനായിരിക്കണമെന്നും, പകര്‍ച്ചവ്യാധിയോ വിട്ടുമാറാത്തതോ ആയ രോഗങ്ങളില്ലാത്തവരായിരിക്കണമെന്നും അറിയിച്ചിരുന്നു. കൂടാതെ, തീര്‍ത്ഥാടകര്‍ മെനിഞ്ചൈറ്റിസ്, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷനുകള്‍ പൂര്‍ത്തിയാക്കണം. ഹജ്ജ് പെര്‍മിറ്റ് നുസുക് പോര്‍ട്ടല്‍ വഴി പ്രിന്റ് ചെയ്യുകയും ക്യുആര്‍ കോഡ് വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും ചെയ്യണം. തീര്‍ത്ഥാടനം കഴിയുന്നതു വരെ ഇത് സൂക്ഷിക്കണം. ഇസ്ലാമിലെ അഞ്ച് നിര്‍ബന്ധിത കര്‍മ്മങ്ങളില്‍ ഒന്നാണ് ഹജ്ജ്. ശാരീരികമായും സാമ്പത്തികമായും ഹജ്ജ് ചെയ്യാന്‍ കഴിയുന്ന മുസ്ലിംങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് നിര്‍വഹിക്കേണ്ടതുണ്ട്. വിദേശത്തു നിന്നുള്ള 1.6 ദശലക്ഷം പേര്‍ ഉള്‍പ്പെടെ ഏകദേശം 1.8 ദശലക്ഷം കഴിഞ്ഞ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചത്.
Saudi Arabia has announced the Hajj 2025 packages for domestic pilgrims, outlining the rules and regulations for those performing the sacred ritual
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സൗത്ത് ആഫ്രിക്ക തകർന്നുവീണു; ലങ്കൻ മണ്ണിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ
Cricket
• 2 days ago
പതങ്കയത്ത് കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശി മുങ്ങി മരിച്ചു
Kerala
• 2 days ago
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പൂഞ്ചിൽ പാകിസ്ഥാൻ വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു
National
• 2 days ago
വ്യാജ സ്വാമിമാരുടെ വേഷത്തിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ
Kerala
• 2 days ago
ഇങ്ങനെയൊരു സംഭവം ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യം; അമ്പരിപ്പിച്ച് ഗുജറാത്തിന്റെ ത്രിമൂർത്തികൾ
Cricket
• 2 days ago
മോക് ഡ്രിൽ പൂർത്തിയായി; കോഴിക്കോട് കോർപ്പറേഷനിൽ ആശയക്കുഴപ്പം, സൈറൺ ഞെട്ടിച്ചു
Kerala
• 2 days ago
വേണ്ടത് വെറും മൂന്ന് ഗോൾ; ലോക ഫുട്ബോൾ കാൽചുവട്ടിലാക്കാൻ ഒരുങ്ങി റൊണാൾഡോ
Football
• 2 days ago
‘ഓപ്പറേഷൻ സിന്ദൂർ’: ഇന്ത്യൻ സൈന്യം ഭീകരർക്ക് നൽകിയ സർജിക്കൽ തീവ്രാക്രമണം
National
• 2 days ago
'നാളെ പാകിസ്താനോട് യുദ്ധം ചെയ്യേണ്ടി വന്നാലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര സർക്കാരിനൊപ്പം നിൽക്കും'; കെ മുരളീധരൻ
Kerala
• 2 days ago
ഇന്ന് വൈകിട്ട് 4 മുതൽ മോക്ക് ഡ്രിൽ: സൈറണുകൾ മുഴങ്ങും, വൈദ്യുതി നിലയ്ക്കും
National
• 2 days ago
ഇന്ത്യന്‍ തിരിച്ചടിയില്‍ ജയ്ഷെ തലവന്റെ പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടു- റിപ്പോര്‍ട്ട്
National
• 2 days ago.png?w=200&q=75)
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഈ വർഷം വിസയില്ലാതെ യാത്ര ചെയ്യാവുന്ന 58 രാജ്യങ്ങൾ ഏതെല്ലാം
National
• 2 days ago
തൊഴിൽ ശക്തിയിലെ അസന്തുലിതാവസ്ഥ; ഓരോ സ്ഥപനത്തിലും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന് ഒമാൻ
oman
• 2 days ago
പാകിസ്ഥാനിലേക്കുള്ള വിമാന സർവീസ് നിർത്തി വെച്ച് ഖത്തർ എയർവെയ്സ്
qatar
• 2 days ago
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണ പിന്തുണ അറിയിച്ച് ഖത്തർ
qatar
• 2 days ago
ഹജ്ജ് നിയമങ്ങള്‍ ലംഘിച്ച 42 പ്രവാസികള്‍ സഊദിയില്‍ അറസ്റ്റില്‍
Saudi-arabia
• 2 days ago
രണ്ട് വര്‍ഷത്തിനകം 1,500 പേർക്ക് ജോലിയുമായി എമിറേറ്റ്സ് എയർലൈൻ
uae
• 2 days ago
ഓപറേഷന് സിന്ദൂര്‍: 'അതിര്‍ത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നല്കി, ഇന്ത്യയുടെ തിരിച്ചടി ഭീകരതക്കെതിരെ' വിദേശകാര്യ സെക്രട്ടറി
National
• 2 days ago
ഓപ്പറേഷൻ സിന്ദൂർ മുന്നറിയിപ്പ്: വിമാനത്താവളങ്ങൾ 72 മണിക്കൂറിലധികം അടച്ചിട്ടേക്കും, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
National
• 2 days ago
ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിലേക്കുള്ള നിരവധി സർവിസുകൾ റദ്ദാക്കി എമിറേറ്റ്സ്
uae
• 2 days ago.png?w=200&q=75)
ഓപ്പറേഷൻ സിന്ദൂർ ബ്രീഫിംഗിൽ താരങ്ങളായ സൈന്യത്തിന്റെ വനിതാ മുഖങ്ങൾ
National
• 2 days ago