പ്ലസ്ടു പാസായോ? കോസ്റ്റ് ഗാര്‍ഡ് വിളിക്കുന്നു
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവികരാകാന്‍ പ്ലസ്ടു പാസായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ശാസത്ര വിഷയങ്ങളില്‍ പ്ലസ്ടു വിജയിച്ച ആണ്‍കുട്ടികളെയാണ് പ്ലസ്ടു എന്‍ട്രി വഴി ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്കു തെരഞ്ഞെടുക്കുന്നത്. 2018ലെ ഒന്നാം ബാച്ച് നാവിക് (ജനറല്‍ ഡ്യൂട്ടി) റിക്രൂട്ട്‌മെന്റാണ് വിജ്ഞാപനമിറക്കിയിട്ടുള്ളത്.
18നും 22നും മധ്യേ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. 1996 ഫെബ്രുവരി ഒന്നിനും 2000 ജനുവരി 31നുമിടയില്‍ ജനിച്ചവരെയാണ് പരിഗണിക്കുക. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്കു മൂന്നും വര്‍ഷത്തെ ഇളവനുവദിച്ചിട്ടുണ്ട്. അപേക്ഷകര്‍ക്കു കുറഞ്ഞത് 175 സെന്റീമീറ്റര്‍ ഉയരവും അതിനൊത്ത ഭാരവും നല്ല കാഴ്ചശക്തിയും വേണം.
പ്ലസ്ടു ബോര്‍ഡ് പരീക്ഷയില്‍ ആകെ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. കൂടാതെ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്കും ദേശീയ ചാംപ്യന്‍ഷിപ്പ് ലഭിച്ച കായിക താരങ്ങള്‍ക്കും മാര്‍ക്കില്‍ അഞ്ചു ശതമാനം ഇളവു ലഭിക്കും.
www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റിലെ opportunities ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അപേക്ഷിക്കാം.
അപേക്ഷ സമര്‍പ്പിച്ച ശേഷം രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. ഇതുപയോഗിച്ചു സെപ്റ്റംബര്‍ 13നും 23നുമിടയില്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
എഴുത്തുപരീക്ഷ, ശാരീരിക പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. എഴുത്തുപരീക്ഷ സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ നടക്കും. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ അപേക്ഷകര്‍ക്കു കൊച്ചിയാണ് പരീക്ഷാ കേന്ദ്രം.
ശേഷം മെറിറ്റ് ലിസ്റ്റനുസരിച്ചു ടെസ്റ്റിനു ക്ഷണിക്കുമ്പോള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും ഹാജരാക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു 2018 ഫെബ്രുവരിയില്‍ ഐ.എന്‍.എസില്‍ അടിസ്ഥാന പരിശീലനം ആരംഭിക്കും. 21,700 രൂപ അടിസ്ഥാന ശമ്പളത്തിലായിരിക്കും നിയമനം. കൂടൂതല്‍ വിവരങ്ങള്‍ക്കു വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്ന അവസാന തിയതി: സെപ്റ്റംബര്‍ 04, വൈകിട്ട് 5.00.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."