മുഖ്യമന്ത്രിയോട് ആറു ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ്
കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എം.ബി.ബി.എസിന് ഈ വര്‍ഷം പരമാവധി 11 ലക്ഷം രൂപവരെ ഈടാക്കാമെന്നു സുപ്രിംകോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ ആറു ചോദ്യങ്ങളാണ് രമേശ് ചെന്നിത്തല ഉന്നയിച്ചിരിക്കുന്നത്.
സുപ്രിം കോടതി ആവര്‍ത്തിച്ചു ചോദിച്ചിട്ടും വിദ്യാര്‍ഥികള്‍ക്കു ഗ്യാരന്റി നില്ക്കാന് എന്തുകൊണ്ട് സര്‍ക്കാര്‍ തയാറായില്ല, മാനേജ്െമന്റുകളുടെ ഫീസ് നിര്ണയരേഖകള് സമയത്തു ഹാജരാക്കാന്‍ രാജേന്ദ്രബാബു കമ്മിറ്റി ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണ്, ഫീസ് നിര്‍ണയ രേഖകള്‍ മാനേജ്മെന്റുകള്‍ ഹാജരാക്കിയില്ലെന്ന കാര്യം സുപ്രിംകോടതിയില്‍ എന്തുകൊണ്ട് പറഞ്ഞില്ല, അഞ്ചു ലക്ഷം രൂപ ഫീസ് നിര്‍ണയിച്ചു ഹൈക്കോടതി നല്‍കിയിട്ടും മാനേജ്മെന്റുകളുമായി എന്തിനു ചര്‍ച്ചയ്ക്കു പോയി, മാനേജ്മെന്റിന്റെ വാദം മുഴുവന്‍ കേട്ട ശേഷം ഹൈക്കോടതി പ്രഖ്യാപിച്ച വിധിയുടെ കാര്യം എന്തുകൊണ്ട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പറഞ്ഞില്ല, കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സ്വാശ്രയ പ്രവേശന നടപടികള്‍ എന്തുകൊണ്ട് 2016 ഡിസംബറില്‍ തുടങ്ങിയില്ല എന്നീ ചോദ്യങ്ങളാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്.
കൂടാതെ നാലു ആവശ്യങ്ങളും മുഖ്യമന്ത്രിക്ക് മുന്‍പാകെ അദ്ദേഹം വച്ചു. ബാങ്ക് ഗ്യാരന്റി ഇല്ലാത്തതിന്റെ പേരില്‍ പ്രവേശനം നിഷേധിക്കപ്പെടില്ലെന്നു സര്‍ക്കാര്‍ ഉറപ്പാക്കണം. സുപ്രിം കോടതി വിധിക്കെതിരേ സര്‍ക്കാര്‍ പുനഃപരിശോധന ഹരജി നല്‍കണം. ബാങ്ക് ഗ്യാരന്റി സര്‍ക്കാര്‍ ഉറപ്പാക്കണം. അഞ്ചു ലക്ഷം രൂപ മാത്രം ഫീസ് വാങ്ങി പ്രവേശനത്തിനു സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണ
മെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."