പെരുമ്പളം ദ്വീപിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ റിമോട്ട് ഏരിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി
പൂച്ചാക്കല്‍: ജില്ലയിലെ പെരുമ്പളം ദ്വീപ് സ്‌കൂളിനെ റിമോട്ട് ഏരിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്.
സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകരുടെ പൊതു സ്ഥലമാറ്റത്തിന് ട്രൈബല്‍, റിമോട്ട് ഏര്യ, ദുര്‍ഘടം പിടിച്ച സ്ഥലം എന്ന മാനദണ്ഡമനുസരിച്ചാണ് പെരുമ്പളം ദ്വീപിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ റിമോട്ട് ഏര്യ ലിസ്റ്റില്‍ ഉര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് നല്‍കിയത്. പെരുമ്പളം സ്‌കൂള്‍ പി.ടി.എ.ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പരിശോധന നടത്തി അംഗീകരിച്ചു കൊണ്ട് ഉത്തരവ് നല്‍കിയത്.
ഇതോടെ പെരുമ്പളം ദ്വീപിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുള്ള അമ്പതിലേറെ അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളത്തോടൊപ്പം പ്രത്യേക അലവന്‍സ് കൂടി ലഭിക്കും.
സംസ്ഥാനത്തെ ഹൈറേഞ്ച് മേഖല, വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശം എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും അലവന്‍സ് നല്‍കിയിരുന്നു.
എന്നാല്‍ അത് ഇടക്കാലങ്ങളില്‍ അലവന്‍സ് നല്‍കാതെ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ദുര്‍ഘടം പിടിച്ച സ്ഥലങ്ങളിലേക്ക് അദ്ധ്യാപകരുടെ പൊതു സ്ഥലമാറ്റം അദ്ധ്യാപകര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
ഇത് മറികടക്കാനാണ് സര്‍ക്കാര്‍ റിമോട്ട് ഏര്യ ലിസ്റ്റില്‍ ഉര്‍പ്പെടുത്തി അവിടെയുള്ള സ്‌കൂളിലെ അദ്ധ്യാപകര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കാന്‍ ഉത്തരവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."