ഏറനാട്ടില്‍ ലഭിച്ചത് 625 പരാതികള്‍
മഞ്ചേരി: ജില്ലാ ഭരണകൂടം ജനങ്ങളിലേക്ക് എന്ന ആശയം നടപ്പിലാക്കുന്നതിനായി കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ നടന്ന ഏറനാട് താലൂക്ക് ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ചത് 625 പരാതികള്‍. ഇതില്‍ 309 പരാതികള്‍ തീര്‍പ്പാക്കി.
ഇന്നലെ രാവിലെ പത്തു മുതല്‍ വൈകിട്ട് നാലുവരെ മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ഹാളിലായിരുന്നു പരിപാടി. ഭൂനികുതി, സര്‍വേ, പട്ടയം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ചു നേരത്തെ ഓണ്‍ലൈന്‍വഴി ലഭിച്ച 309 പരാതികളിലാണ് ഇന്നലെ തീര്‍പ്പാക്കിയത്. ഇതിനു പുറമേ, ഇന്നലെ മാത്രം 316 പരാതികള്‍ സ്വീകരിച്ചു. ഭവനരഹിതര്‍, ഭൂരഹിതര്‍, വികലാംഗ പ്രശ്നങ്ങള്‍, റീസര്‍വേ തുടങ്ങിയവ സംബന്ധിച്ച പരാതികളായിരുന്നു ഏറെയും. വിവിധ കൗണ്ടറുകളിലായി സ്വീകരിച്ച 316 പരാതികളില്‍ ഒരു മാസത്തിനകം തീര്‍പ്പുകല്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു കലക്ടര്‍ നിര്‍ദേശം നല്കി.
മഞ്ചേരി മെഡിക്കല്‍ കോളജിന്റെ സ്ഥല പരിമിതി, അത്യഹിത വിഭാഗം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ അസൗകര്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും പരാതികളുയര്‍ന്നു. മഞ്ചേരി ബി.ആര്.സിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന 95 സ്കൂളുകളില്‍ മിക്കതിലും ആയമാരില്ലന്നും അഞ്ചു സ്കൂളുകളുടെ ചുമതലവരെ ഒരു ഒരാള്‍ ഏറ്റെടുക്കേണ്ട സ്ഥിതിയാണെന്നും ആക്ഷേപമുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട പ്രത്യേക യോഗം ഉടന്‍തന്നെ വിളിക്കുമെന്നു കലക്ടര്‍ ഉറപ്പു നല്കി. എ.ഡി.എം ടി. വിജയന്,അസി.കലക്ടര്‍ അരുണ്‍ കെ. വിജയന്, ഡെപ്യൂട്ടി കലക്ടര്‍മാരായ വി. രാമചന്ദ്രന്, നിര്‍മലകുമാരി. ആര്.ഡി.ഒ ഡോ. ജെ.ഒ അരുണ്‍, തഹസില്‍ദാര്‍ പി. സുരേഷ് , അഡീഷണല്‍ തഹസില്‍ദാര്‍ കെ. ദേവിക നേത്യത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."