കനത്തമഴയില്‍ പട്ടാമ്പി മേഖലയില്‍ മണ്ണിടിച്ചിലും കൃഷിയിടങ്ങളില്‍ നാശനഷ്ടവും
പട്ടാമ്പി: രണ്ട് ദിവസമായി പെയ്യുന്ന കനത്തമഴയില്‍ പട്ടാമ്പി മേഖലയിലെ കൃഷിയിടങ്ങള്‍ക്ക് നാശനഷ്ടം. പുഴയുടെ തീരങ്ങളില്‍ വസിക്കുന്നവരോട് ജാഗ്രതപാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമാതീതമായി പുഴയില്‍ നീരൊഴുക്ക്് വര്‍ധിച്ചതിനാല്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
താലൂക്കിലെ വിവിധഇടങ്ങളില്‍ മണ്ണിടിഞ്ഞ് വീണ് റോഡും മതിലും തകര്‍ന്നു. ശങ്കരമംഗലം കോട്ടപ്പുറം ചോലയില്‍ ചോലക്ക് മുകള്‍ ഭാഗത്തുള്ള കരിങ്കല്‍ ക്വാറിയുടെ സമീപത്തുണ്ടായിരുന്ന മണ്ണ് ഒലിച്ച് താഴൊട്ട് ഇറങ്ങിയത് മൂലം സമീപത്തുള്ള വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി.
ശക്തമായ മണ്ണൊലിപ്പിനെ തുടര്‍ന്ന് മുകളില്‍ നിന്നും ഒഴുകിയെത്തിയ പാറക്കഷ്ണങ്ങളും മണ്ണും അടുത്തുള്ള വീടുകളിലേക്ക് ഒഴുകി എത്തുകയായിരുന്നു. ഇതേതുടര്‍ന്ന് ചോലയില്‍ ഗോപാലന്റെ മതിലിന് കേടുപാട് സംഭവിക്കുകയും വീട്ടുപകരണങ്ങള്‍ ഒലിച്ചു പോകുകയും ചെയ്തു.
തൊട്ടടുത്തുള്ള ചോലയില്‍ രവിയുടെ വീട്ടിലെ മരങ്ങള്‍, വാഴകള്‍, ചേന തുടങ്ങിയ കൃഷിയിടവും നശിച്ചിട്ടുണ്ട്.
ൂടുകളില്‍ ഉണ്ടായിരുന്ന കോഴികളെ കാണാനില്ലെന്നും വീട്ടുടമ വ്യക്തമാക്കി. കോട്ടപ്പടിയില്‍ നിന്നും ചോലയിലെത്തുന്ന റോഡും ഭാഗികമായി തകര്‍ന്നു. മഴവെള്ളത്തിന്റെ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് ശങ്കരമംഗലം പാടശേഖര സമിതിക്ക് കീഴിലുള്ള നെല്‍കൃഷി ഇടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
സംഭവ സമയത്ത് ആരും വീടിന് പുറത്തില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. റവന്യൂ ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും പൊലിസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."