മൂന്ന് വര്‍ഷത്തിനകം 1,84,74,400 യൂനിറ്റ് വൈദ്യുതി
പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മൂന്ന് മെഗാവാട്ട് പ്രവര്‍ത്തന ശേഷിയുള്ള മീന്‍വല്ലം ചെറുകിട ജലവൈദ്യുത പദ്ധതി പ്രവര്‍ത്തനക്ഷമമായതിന്റെ മൂന്നാം വാര്‍ഷികം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് അധ്യക്ഷനായി. 2014 ഓഗസ്റ്റ് 29ന് ഉദ്ഘാടനം ചെയ്ത മീന്‍വല്ലം പദ്ധതിയില്‍ നിന്ന് 2017 ഓഗസ്റ്റ് വരെ 1,84,74,400 യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചിട്ടുണ്ട്. വേനല്‍കാലത്ത് ഉത്പാദനം കുറവാണ്. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്ക് കരാര്‍ കൊടുക്കുന്നുണ്ട്.
ഇന്ത്യയില്‍ ആദ്യമായി ഒരു ജില്ലാപഞ്ചായത്ത് രൂപവത്കരിച്ച ഇത്തരത്തിലുള്ള ജലവൈദ്യുത പദ്ധതിയുടെ ഫലമായി 2011ലും 2013ലും ഏറ്റവും നല്ല ജില്ലാ പഞ്ചായത്തിനുള്ള അവാര്‍ഡായ ഭാരത് രത്‌ന രാജീവ് ഗാന്ധി അവാര്‍ഡ് ലഭിച്ചു. മീന്‍വല്ലം പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കുഴിയില്‍ ഒരു മെഗാവാട്ട് പ്രവര്‍ത്തനശേഷിയുള്ളതും ഒരു വര്‍ഷത്തില്‍ 3.78 ദശലക്ഷം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്നതുമായ പാലക്കുഴി മിനി ജലവൈദ്യുത പദ്ധതി, 40 കിലോ വാട്ട് പ്രവര്‍ത്തനശേഷിയുള്ളതും 0.18 മില്ല്യണ്‍ യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളതുമായ മീന്‍വല്ലം ടെയില്‍റെയ്‌സ് മൈക്രോ പ്രൊജക്റ്റ്, ഷോളയൂര്‍ പഞ്ചായത്തില്‍ 4.5 മെഗാവാട്ട് പ്രവര്‍ത്തനശേഷിയുള്ളതും വര്‍ഷത്തില്‍ 10.5 ദലശക്ഷം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളതുമായ കൂടം ജലവൈദ്യുത പദ്ധതി, മൂന്ന് മെഗാവാട്ട് പ്രവര്‍ത്തനശേഷിയുള്ള ചെമ്പുക്കുട്ടി പദ്ധതി എന്നിവ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം രൂപവത്കരിച്ച് പാലക്കാട് സ്‌മോള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡ് മുഖാന്തരം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇത്തരം ചെറുകിടപദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ വന്‍കിട പദ്ധതികളിലെ ജലാശയങ്ങളിലെ വെള്ളം വേനല്‍കാലത്തേയ്ക്ക് റിസര്‍വ് ആയി ഉപയോഗിക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."