കൂവക്കുടി പാലം ഇന്ന് നാടിന് സമര്‍പ്പിക്കും
തിരുവനന്തപുരം: അരുവിക്കര നിയോജകമണ്ഡലത്തില്‍ കരമനയാറിനു കുറുകേ നിര്‍മിച്ച കൂവക്കുടി പാലത്തിന്റെ ഉദ്ഘാടനം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. വെള്ളനാട്-നെടുമങ്ങാട് റോഡിലുള്ള പാലത്തിനുസമീപം വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ കെ.എസ് ശബരീനാഥന്‍ എം.എല്‍.എ അധ്യക്ഷനാവും. ഡോ. എ. സമ്പത്ത് എം.പി മുഖ്യാതിഥിയായിരിക്കും.
ഉദ്ഘാടന ചടങ്ങില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംബന്ധിക്കും. വകുപ്പിലെ ഡിസൈന്‍ വിഭാഗം രൂപകല്‍പന നിര്‍വഹിച്ച കൂവക്കുടി പാലത്തിന് 101.44 മീറ്റര്‍ നീളമാണുള്ളത്. വാഹനഗതാഗതത്തിന് 7.50 മീറ്റര്‍ വീതിയും 1.5 മീറ്റര്‍ വീതിയില്‍ ഇരുവശവും നടപ്പാതകളും കൈവരികളും ഉള്‍പ്പെടെ മൊത്തം 11.5 മീറ്റര്‍ വീതിയാണ് പാലത്തിനുള്ളത്.
ഇരുകരകളിലുമായി 300 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡിന്റെ നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. വെള്ളനാട്, അരുവിക്കര പഞ്ചായത്തുകളിലെയും നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലേയും ജനങ്ങളുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവ് വീതം പരിഹാരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."