നവീകരിച്ച ഏനാത്ത് പാലം ഉദ്ഘാടനം നാളെ
കൊല്ലം: നവീകരിച്ച ഏനാത്ത് പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും.
ഓഗസ്റ്റ് 31ന് വൈകിട്ട് നാലിന് കുളക്കട പാലം ജങ്ഷനില്‍ നടക്കുന്ന പരിപാടിയില്‍ പി അയിഷാപോറ്റി എം.എല്‍.എ അധ്യക്ഷയാകും.
എം.പി മാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, കെ സോമപ്രസാദ്, കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ മുഖ്യാതിഥികളാകും. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി ആശംസകളര്‍പ്പിക്കും. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദീപ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാരാജന്‍, മുന്‍ എം.പി കെ.എന്‍ ബാലഗോപാല്‍, കുളക്കട ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി. സരസ്വതി, കെ. വിജു രാധാകൃഷ്ണന്‍, ആര്‍. രശ്മി, ബി. സതികുമാരി, ആര്‍. രാജേഷ്, എഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരസ്വതി ഗോപി, കുളക്കട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയംഗം എസ് രഞ്ജിത്ത് കുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം കെ. ചന്ദ്രമതി, ഏഴംകുളം ഗ്രാമപഞ്ചായത്തംഗം എന്‍. സുജാത, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പങ്കെടുക്കും. കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടര്‍ അജിത്ത് പാട്ടീല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ സ്വാഗതവും കെ.എസ്.ടി.പി ചീഫ് എന്‍ജിനിയര്‍ ഡാര്‍ലിന്‍ ഡി ഡിക്രൂസ് നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."