HOME
DETAILS
MAL
സെന്‍കുമാറിനെ 14 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
backup
August 31 2017 | 02:08 AM
കൊച്ചി: അവധിയപേക്ഷയ്ക്കൊപ്പം വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാരോപിച്ച് തിരുവനന്തപുരം മ്യൂസിയം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ പൊലിസ് മേധാവി ടി.പി സെന്‍കുമാറിനെ സെപ്റ്റംബര്‍ 14 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ടി.പി സെന്‍കുമാര്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം.
കേസ് റദ്ദാക്കാന്‍ സെന്‍കുമാര്‍ നല്കിയ ഹരജി സെപ്റ്റംബര്‍ 14ന് വീണ്ടും പരിഗണിക്കും.
തനിക്കെതിരേ ക്രിമിനല്‍ കേസുണ്ടെന്ന് വരുത്തി തീര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നു സെന്‍കുമാര്‍ ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."