ആശങ്കയുടെ മുള്‍മുനയില്‍ സ്‌പോട്ട് അഡ്മിഷന്‍
തിരുവനന്തപുരം: അവസാന ഘട്ട അലോട്ട്‌മെന്റിന് ശേഷം നടന്ന സ്‌പോട്ട് അഡ്മിഷന്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി. ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന നിര്‍ദേശമാണ് രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും പ്രതിസന്ധിയിലാക്കിയത്. അഡ്മിഷന്‍ നടപടി ആരംഭിക്കുന്നതിന് മുന്‍പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താതിരുന്നത് ബഹളത്തിനിടയാക്കി.
സ്‌പോട്ട് അഡ്മിഷന് ഹാജരാകുന്നവര്‍ ബാങ്ക് ഗ്യാരണ്ടിയും പ്രവേശന കമ്മിഷണറുടെ പേരില്‍ എടുത്ത അഞ്ച് ലക്ഷം രൂപയുടെ ഡി.ഡിയും നല്‍കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അഡ്മിഷന്‍ സമയം ആരംഭിച്ചിട്ടും ഇക്കാര്യത്തില്‍ വ്യക്തത വൈകിയത് അധികൃതരെയും കുഴപ്പിച്ചു. തുടര്‍ന്ന് 11ഓടെ ബാങ്ക് ഗ്യാരണ്ടി ഉടന്‍ നല്‍കേണ്ടതില്ലെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടന്നും അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് രക്ഷിതാക്കള്‍ സംയമനം പാലിച്ചത്. തുടക്കത്തില്‍ തന്നെ കോളജ് അടിസ്ഥാനത്തില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതും പ്രതിഷേധത്തിന് കാരണമായി.
അതേസമയം, പട്ടിക പ്രസിദ്ധീകരിക്കാതിരുന്നത് തങ്ങളുടെ കുറ്റമല്ലെന്നായിരുന്നു പ്രവേശന കമ്മിഷണറുടെ ഓഫിസില്‍നിന്ന് ലഭിച്ച മറുപടി. മാനേജ്‌മെന്റുകള്‍ പട്ടിക നല്‍കിയില്ലെന്നായിരുന്നു അവരുടെ വാദം. ഇത്തരത്തില്‍ മാനേജ്‌മെന്റും പ്രവേശന കമ്മിഷണറും രണ്ടു തട്ടിലായത് രക്ഷിതാക്കളെയും ചൊടിപ്പിച്ചു. പരാതിയെ തുടര്‍ന്ന് ഉച്ചയോടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. സ്‌പോട്ട് അഡ്മിഷന്‍ വേളയില്‍ ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇത് അഡ്മിഷനില്‍ പങ്കെടുത്ത മുഴുവന്‍ കോളജുകളും അംഗീകരിച്ചതായാണ് ഔദ്യോഗിക വിവരം. അതേസമയം, ഇന്നലെ ഒന്‍പത് കോളജുകള്‍ ബാങ്ക് ഗ്യാരണ്ടി നല്‍കേണ്ടതില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചു.
മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിയില്ലാത്ത അല്‍-അസര്‍, മൗണ്ട് സിയോണ്‍, ഡി.എം വയനാട് എന്നീ കോളജുകള്‍ക്ക് താല്‍ക്കാലിക അനുമതി ഹൈക്കോടതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കോളജുകളും ഇന്നലെ നടന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുത്തു. ആകെ 690 സീറ്റുകളുടെ ഒഴിവായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. സാധാരണഗതിയില്‍ അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ആകെ 200 സീറ്റുകള്‍ മാത്രമാണ് ബാക്കിയുണ്ടാവുക.
എന്നാല്‍, ഇത്തവണ ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ചതാണ് ഇത്രയും ഒഴിവ് വരാന്‍ പ്രധാന കാരണം. ഇന്നലെ രാവിലെ ആരംഭിച്ച സ്‌പോട്ട് അഡ്മിഷനില്‍ ആദ്യം പരിഗണിച്ചത് എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശനമായിരുന്നു. ഇതും രക്ഷിതാക്കളുടെ പരാതിക്കിടയാക്കി. എന്‍.ആര്‍.ഐ സീറ്റുകളില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധയെന്നായിരുന്നു ഭൂരിഭാഗം രക്ഷിതാക്കളുടെയും ആരോപണം. അതേസമയം, എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന് ശേഷവും ഒഴിവുണ്ടായാല്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആ സീറ്റുകളിലേക്ക് പ്രവേശനം നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതുകണക്കാക്കിയാണ് ആദ്യം എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് പ്രവേശനം നടത്തിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
ഉച്ചയ്ക്ക് 12.30 ഓടെ എന്‍.ആര്‍.ഐ വിദ്യാര്‍ഥികളുടെ പ്രവേശനം അവസാനിച്ചിരുന്നു. തുടര്‍ന്ന് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശന നടപടി ആരംഭിച്ചു. ഒഴിവ് വന്ന എം.ബി.ബി.എസ,് ബി.ഡി.എസ് സീറ്റുകളിലേക്ക് മാത്രമാണ് പ്രവേശനം. ഇന്നലെ ആരംഭിച്ച പ്രവേശന നടപടി ഇന്ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."