ടി.പി വധക്കേസ് സി.ബി.ഐക്ക് വിടണമെന്ന ഹരജി ഓണാവധിക്ക് ശേഷം പരിഗണിക്കും
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യ കെ.കെ രമ നല്കിയ ഹരജി ഹൈക്കോടതി ഓണാവധിക്കു ശേഷം പരിഗണിക്കാനായി മാറ്റി. ഹരജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സി.ബി.ഐയും നിലപാട് വ്യക്തമാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ആര്.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ 2012 മെയ് നാലിനാണ് സി.പി.എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കേസിന്റെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിനു വിട്ടു. ക്രൈംബ്രാഞ്ച് നല്കിയ അന്തിമ റിപ്പോര്‍ട്ടില്‍ വലിയ ഗൂഢാലോചനയെ തുടര്‍ന്നാണ് ടി.പിയെ പ്രതികള്‍ വകവരുത്തിയതെന്നും ഇത് അന്വേഷിക്കണമെന്നും പറയുന്നുണ്ട്. പ്രതികള്‍ക്ക് വിചാരണക്കോടതി ശിക്ഷ വിധിച്ചെങ്കിലും ഗൂഢാലോചനയെക്കുറിച്ച് പൊലിസ് അന്വേഷണം നടത്തിയില്ല. പിന്നീട് ഗൂഢാലോചനക്കേസിന്റെ അന്വേഷണം സി.ബി.ഐക്കു വിടണമെന്ന് രമ സര്‍ക്കാരിനോടാവശ്യപ്പെട്ടു. അന്വേഷണം ഏറ്റെടുക്കാന്‍ സര്‍ക്കാരും ഹരജിക്കാരിയും ആവശ്യപ്പെട്ടെങ്കിലും സി.ബി.ഐ തയാറായില്ലെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."