ഗുര്‍മീതിനെതിരായ കേസ്: അന്വേഷണം അട്ടിമറിക്കാന്‍ മന്‍മോഹന്‍ സിങ്ങിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നതായി സി.ബി.ഐ മുന്‍ ഡി.ഐ.ജി
ബംഗളൂരു: ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങിനെതിരായ അന്വേഷണം തടസപ്പെടുത്താനും വഴിതിരിച്ചുവിടാനും കടുത്ത സമ്മര്‍ദമായിരുന്നു പ്രധാന മന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനും സി.ബി.ഐക്കും മേലുണ്ടായിരുന്നതെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന സി.ബി.ഐ മുന്‍ ഡി.ഐ.ജി എം. നാരായണന്‍. പ്രധാനമന്ത്രിയേയും സി.ബി.ഐയേയും കടുത്ത സമ്മര്‍ദത്തിലാക്കാന്‍ പലഭാഗങ്ങളില്‍ നിന്ന് ശ്രമമുണ്ടായിരുന്നെങ്കിലും ഇതിനെയെല്ലാം അതിജീവിച്ച് അന്വേഷണം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് മന്‍മോഹന്‍ സിങ് സി.ബി.ഐക്ക് നല്‍കിയിരുന്ന നിര്‍ദേശമെന്നും നാരായണന്‍ പറഞ്ഞു.
അന്തേവാസികളായ രണ്ട് സ്ത്രീകളെ ഗുര്‍മീത് പീഡിപ്പിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയിരുന്നത്. ഇതേ തുടര്‍ന്നാണ് പഞ്ചാബിലേയും ഹരിയാനയിലേയും എം.പിമാരടക്കമുള്ള രാഷ്ട്രീയ രംഗത്തെ ഉന്നതര്‍ കടുത്ത സമ്മര്‍ദ്ദവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സി.ബി.ഐ ഡയറക്ടര്‍ വിജയ് ശങ്കറെ വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. എന്ത് പ്രതിബന്ധങ്ങളുണ്ടായാലും അന്വേഷണവുമായി മുന്നോട്ടുപോകാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.
ഇതിനിടയില്‍ പഞ്ചാബിലെ ഉന്നതനായ രാഷ്ട്രീയ നേതാവും എം.പിയുമായ വ്യക്തി കേസുമായി മുന്നോട്ടുപോകരുതെന്ന് സി.ബി.ഐ ഡയറക്ടര്‍ക്ക് മുന്നറിയിപ്പുനല്‍കിയിരുന്നു.
ഇത് നിരസിച്ച അദ്ദേഹം അന്വേഷണ സംഘത്തിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. കാസര്‍കോട് സ്വദേശിയായ നാരായണന്‍, മൈസുരുവില്‍ സ്വകാര്യ ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
2002ലാണ് പരാതി ലഭിച്ചതെങ്കിലും 2007 വരെ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പീഡനത്തിനിരയായ യുവതികളില്‍ ഒരാള്‍ നല്‍കിയ പരാതിയിലാണ് മാധ്യമ പ്രവര്‍ത്തകനായിരുന്ന രാമചന്ദ്ര ഛത്രപതിയുടെയും ദേര വളണ്ടിയറായിരുന്ന രഞ്ജിത് സിങ്ങിന്റെയും മരണം സംബന്ധിച്ച വിവരം വെളിപ്പെടുന്നതെന്നും നാരായണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."