നോട്ട് അസാധുവാക്കല്‍ സാമ്പത്തിക രംഗത്തിന് അനുകൂലമായി: ജെയ്റ്റ്ലി
ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ സാമ്പത്തിക മേഖലയില്‍ അനുകൂല പ്രതിഫലനമുണ്ടാക്കിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
കള്ളപ്പണം തടയാനെന്ന പേരിലാണ് നോട്ട് അസാധുവാക്കിയതെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇതിനെ തള്ളി 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് വ്യക്തമാക്കി ആര്.ബി.ഐ പുറത്തുവിട്ട റിപ്പോര്‍ട്ടിനു പിന്നാലെയാണ് നോട്ട് അസാധുവാക്കലിനെ വീണ്ടും ന്യായീകരിച്ച് ധനമന്ത്രി രംഗത്തെത്തിയത്.
കള്ളപ്പണം കണ്ടുകെട്ടുക മാത്രമായിരുന്നില്ല നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്.ബി.ഐ റിപ്പോര്‍ട്ട് അനുസരിച്ച് കറന്‍സി നോട്ടിന്റെ ഉപയോഗത്തില്‍ 17 ശതമാനത്തിന്റെ കുറവുവന്നിട്ടുണ്ട്. കൂടുതല്‍ കറന്‍സി നോട്ടുകള്‍ ഉണ്ടായിരുന്ന സാമ്പത്തിക മേഖലയാണ് ഇന്ത്യയുടേത്. ഈ സാഹചര്യം മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പുകളില്‍ കള്ളപ്പണം തടയുകയെന്നതാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും ജെയ്റ്റ്ലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."