ഓണം-ബക്രീദ് പഴം പച്ചക്കറി വിപണി ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും
കല്‍പ്പറ്റ: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ഓണം- ബക്രീദ് പഴം പച്ചക്കറി വിപണി സമൃദ്ധി ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചക്ക് രണ്ടിന് മാനന്തവാടി മുനിസിപ്പല്‍ ബില്‍ഡിങില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വഹിക്കും.
ഓണസമൃദ്ധി എന്ന പേരില്‍ ജില്ലയില്‍ 30 വിപണികളാണ് പ്രവര്‍ത്തിക്കുക. കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പഴം, പച്ചക്കറി ഉല്പന്നങ്ങള് ന്യായവില നല്കി കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ളതും സുരക്ഷിതവുമായ പച്ചക്കറികള്‍ മിതമായ നിരക്കില്‍ വിപണനം ചെയ്യുക എന്നതാണ് വിപണിയുടെ ലക്ഷ്യം.
ദിവസവും രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെ പ്രവര്‍ത്തിക്കുന്ന വിപണികള്‍ സെപ്റ്റംബര്‍ മൂന്നിന് അവസാനിക്കും. ഒ.ആര് കേളു എം.എല്‍.എ അധ്യക്ഷനാവും. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്, ഐ.സി ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ കലക്ടര്‍ എസ്.സുഹാസ്, നഗരസഭാ ചെയര്മാന് വി.ആര് പ്രവീജ് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."