HOME
DETAILS
MAL
മടക്കിമലയിലെ കള്ളുഷാപ്പ്; അധികാരികള്‍ കണ്ണ് തുറക്കണം
backup
August 31 2017 | 03:08 AM
മടക്കിമല: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മടക്കിമലയില്‍ അനുവദിച്ച കള്ളുഷാപ്പിന്റെ കാര്യത്തില്‍ അധികാരികള്‍ കണ്ണ് തുറക്കണമെന്നും എത്രയും വേഗത്തില്‍ ഇത് അടച്ചുപൂട്ടാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മുഹമ്മദ് കുട്ടി ഹസനി അധികാരികളോട് ആവശ്യപ്പെട്ടു.
മടക്കിമലയില്‍ ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകിടപ്പിച്ച് കല്‍പ്പറ്റ മേഖല എസ്.വൈ.എസ് കമ്മിറ്റി നടത്തിയ ഐക്യദാര്‍ഡ്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ ഇസ്മായില്‍ മൗലവി അധ്യക്ഷനായി. സിദ്ധിഖ് പിണങ്ങോട്, വി.കെ അബ്ദുറഹ്മാന് മൗലവി, മുഹമ്മദലി അഹ്സനി, സി അബ്ദുള്‍ ഖാദിര്‍, അസ്്ലം തങ്ങള്‍, വര്‍ഗീസ് കളരിക്കല്‍, എന്‍.ടി ഹംസ, എം മുഹമ്മദലി, കെ.എ നാസര്‍ മൗലവി, അലവി കുട്ടി മുട്ടില്‍, കുഞ്ഞബ്ദുല്ല മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."