മണ്ണട്ടാംപാറ ഡാം ഷട്ടര്‍ ഉയര്‍ത്തുന്നതിനിടെ തകര്‍ന്നു വീണു
തിരൂരങ്ങാടി: ഉയര്‍ത്തുന്നതിനിടെ മണ്ണട്ടാംപാറ അണക്കെട്ടിന്റെ ഷട്ടര്‍ തകര്‍ന്നുവീണു. ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് സംഭവം. ശക്തമായ മഴയെ തുടര്‍ന്ന് പുഴയില്‍ ക്രമാധീതമായി വെള്ളമുയര്‍ന്നിരുന്നു. ഇത് സമീപ പ്രദേശങ്ങളില്‍ വെളളം കയറി കൃഷിനാശം സംഭവിക്കുമെന്ന അവസ്ഥ വന്നതോടെയാണ് ഷട്ടര്‍ തുറന്നത്. എന്നാല്‍ ഉയര്‍ത്തുന്നതിനിടെ ദ്രവിച്ച് ബലക്ഷയം സംഭവിച്ച ഷട്ടര്‍ പൊട്ടിവീഴുകയായിരുന്നു.
വെളളത്തിന്റെ ശക്തമായ ഒഴുക്കില്‍ അണക്കെട്ടിന് ഇളക്കം സംഭവിച്ചതായി സമീപവാസികള്‍ പറഞ്ഞു. ഏറെ കാലപ്പഴക്കമുള്ള അണക്കെട്ട് തകരുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. കടലുണ്ടിപ്പുഴയെ ഉപ്പുവെള്ളത്തില്‍നിന്നും സംരക്ഷിക്കുന്നതിനാണ് മണ്ണട്ടാംപാറയില്‍ ഡാം നിര്‍മിച്ചിട്ടുള്ളത്. കാലങ്ങളായി മണ്ണട്ടാംപാറ അണക്കെട്ടിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം വേണമെന്ന ആവശ്യം ശക്തമായിട്ടും അധികൃതര്‍ കേട്ടമട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പൊട്ടിവീണ അണക്കെട്ടിന്റെ ഷട്ടറിന് അടിയന്തിര പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം നാട്ടുകാര്‍ ബഹുജനപ്രക്ഷോപം സംഘടിപ്പിക്കുമെന്നും ഡാം സംരക്ഷം സമിതി കണ്‍വീനര്‍ കടവത്ത് മൊയ്തീന്‍ കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."